ടോക്കിയോ: ഒളിമ്പിക്‌സിന്‍റെ ഒൻപതാം ദിവസം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. പി.വി സിന്ധുവിന്‍റെ മത്സരമാണ് ഇന്ത്യക്കാർ ഉറ്റുനോക്കുന്നത്. ഒരു വിജയം കൂടെ നേടിയാൽ സിന്ധുവിന് മെഡലും ഫൈനലും ഉറപ്പിക്കാൻ സാധിക്കും.
അമ്പെയ്‌ത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ അതാനു ദാസും മത്സരത്തിനിറങ്ങുന്നുണ്ട്. അത്ലറ്റിക്‌സിൽ സീമാ പൂനിയയും, കമൽപ്രീത് കൗറും, ശ്രീശങ്കറും ഇന്ത്യക്കായി ശനിയാഴ്‌ച മത്സരിക്കാനിറങ്ങും.
-
It's going to be an action packed day for #TeamIndia tomorrow, 31st July at #Tokyo2020
— SAIMedia (@Media_SAI) July 30, 2021 " class="align-text-top noRightClick twitterSection" data="
Stay tuned for updates and keep encouraging your favourite athletes with #Cheer4India messages pic.twitter.com/mOOGdVi2tJ
">It's going to be an action packed day for #TeamIndia tomorrow, 31st July at #Tokyo2020
— SAIMedia (@Media_SAI) July 30, 2021
Stay tuned for updates and keep encouraging your favourite athletes with #Cheer4India messages pic.twitter.com/mOOGdVi2tJIt's going to be an action packed day for #TeamIndia tomorrow, 31st July at #Tokyo2020
— SAIMedia (@Media_SAI) July 30, 2021
Stay tuned for updates and keep encouraging your favourite athletes with #Cheer4India messages pic.twitter.com/mOOGdVi2tJ
ഒളിമ്പിക്‌സ് ഒൻപതാം ദിവസം ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ
- ഗോൾഫ്
രാവിലെ 4.15 : പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക്‌പ്ലേ റൗണ്ട് 2 (അനിര്‍ബാന്‍ ലാഹിരി)
രാവിലെ 6.00 : പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക്‌പ്ലേ റൗണ്ട് 3 (ഉദയന്‍ മാനെ)
- അത്ലറ്റിക്‌സ്
രാവിലെ 6.00 : വനിതാ വിഭാഗം ഡിസ്‌കസ് ത്രോ യോഗ്യത, ഗ്രൂപ്പ് എ (സീമ പൂനിയ)
രാവിലെ 7.25 : വനിതാ വിഭാഗം ഡിസ്‌കസ് ത്രോ യോഗ്യത, ഗ്രൂപ്പ് ബി (കമല്‍പ്രീത് കൗര്‍)
വൈകുന്നേരം 3.40 : പുരുഷ ലോങ്ജംപ് യോഗ്യത, ഗ്രൂപ്പ് ബി (എം ശ്രീശങ്കര്‍)
- അമ്പെയ്‌ത്ത്
രാവിലെ 7.18 : പുരുഷ വിഭാഗം എലിമിനേഷന്‍സ് (അതാനു ദാസ്)
- ബോക്‌സിങ്
രാവിലെ 7.30 : പുരുഷന്മാരുടെ ഫ്ളൈ വെയ്റ്റ് റൗണ്ട് 16 (അമിത് പാംഗല്‍)
- ഷൂട്ടിങ്
രാവിലെ 8.30 : വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 സ്ഥാനങ്ങളുടെ യോഗ്യത (അഞ്ജും മൗദ്ഗില്‍, തേജസ്വിനി സാവന്ത്)
ഉച്ചക്ക് 12:30 : വനിതാ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഫൈനല്‍ (അഞ്ജും മൌദ്ഗില്‍, തേജസ്വിനി സാവന്ത് - യോഗ്യത നേടിയാല്‍ മാത്രം)
- സെയ്‌ലിങ്
രാവിലെ 8.35 : പുരുഷന്മാരുടെ സ്കിഫ്- റേസ് 10 (കെ സി ഗണപതി, വരുണ്‍ താക്കൂര്‍)
- ഹോക്കി
രാവിലെ 8.45 : വനിതാ വിഭാഗം പൂൾ എ ( ഇന്ത്യ- സൗത്ത് ആഫ്രിക്ക)
- ബാഡ്‌മിന്‍റണ്‍
വൈകുന്നേരം 3.20 : വനിതാ വിഭാഗം വ്യക്‌തിഗത സെമി ഫൈനൽ ( പി.വി സിന്ധു)
- ബോക്‌സിങ്
വൈകുന്നേരം 3.36 : വനിതകളുടെ മിഡില്‍വെയ്റ്റ് ക്വാർട്ടർ ഫൈനൽ 4 (പൂജാ റാണി)