ലണ്ടൻ: വിംബിൾഡണ്‍ പുരുഷ വിഭാഗം സിംഗിൾസിൽ ക്വാർട്ടർ പോരാട്ടത്തിൽ ഇതിഹാസ താരം റോജർ ഫെഡറർ പുറത്ത്. ഒമ്പതാം കിരീടം തേടി വിംബിൾഡണിലെ സെന്‍റർ കോർട്ടിൽ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ ഫെഡററെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി പോളണ്ടിന്‍റെ ഹ്യൂബർട്ട് ഹർക്കാസ് സെമിയിയിലെത്തി.
-
And they say to never meet your heroes…@HubertHurkacz knocks out his idol, eight-time champion Roger Federer, in straight sets to advance to his first Grand Slam semi-final#Wimbledon pic.twitter.com/Qri1uriPDF
— Wimbledon (@Wimbledon) July 7, 2021 " class="align-text-top noRightClick twitterSection" data="
">And they say to never meet your heroes…@HubertHurkacz knocks out his idol, eight-time champion Roger Federer, in straight sets to advance to his first Grand Slam semi-final#Wimbledon pic.twitter.com/Qri1uriPDF
— Wimbledon (@Wimbledon) July 7, 2021And they say to never meet your heroes…@HubertHurkacz knocks out his idol, eight-time champion Roger Federer, in straight sets to advance to his first Grand Slam semi-final#Wimbledon pic.twitter.com/Qri1uriPDF
— Wimbledon (@Wimbledon) July 7, 2021
6-3, 7-6, 6-0 എന്ന സ്കോറിലാണ് ഫെഡററെ ഹർക്കാസ് വീഴ്ത്തിയത്. ഹർക്കാസിന്‍റെ ആദ്യ വിംബിൾഡൺ സെമി പ്രവേശനമാണിത്. ആദ്യ സെറ്റ് 6-3ന് നഷ്ടമായ ഫെഡറർ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലെത്തിച്ചെങ്കിലും 7-6 എന്ന പോയിന്‍റിന് കൈവിടുകയായിരുന്നു.
മൂന്നാം സെറ്റിൽ തുടക്കം മുതൽ ഫെഡററുടെ സെർവുകൾ ബ്രേക്ക് ചെയ് മുന്നേറിയ ഹർക്കാസ് ഒരു തവണ മാത്രമാണ് സ്വന്തം സെർവിൽ ബ്രേക്ക് പോയിന്‍റ് നൽകിയത്. എന്നാൽ അത് മുതലാക്കാൻ കഴിയാതിരുന്ന ഫെഡറർ 6-0ന് സെറ്റും മത്സരവും കൈവിടുകയായിരുന്നു.
-
A victory @HubertHurkacz will never forget #Wimbledon
— Wimbledon (@Wimbledon) July 7, 2021 " class="align-text-top noRightClick twitterSection" data="
">A victory @HubertHurkacz will never forget #Wimbledon
— Wimbledon (@Wimbledon) July 7, 2021A victory @HubertHurkacz will never forget #Wimbledon
— Wimbledon (@Wimbledon) July 7, 2021
ALSO READ: വിംബിള്‍ഡണ്‍; പ്രതീക്ഷകൾക്ക് വിരാമം, സാനിയ- ബൊപ്പണ്ണ സഖ്യം പുറത്ത്
പല നിർണായക പോയന്‍റുകളും അനാവശ്യ പിഴവിലൂടെ നഷ്ടമാക്കുന്ന ഫെഡററെയാണ് മത്സരത്തിലുടനീളം കാണാൻ സാധിച്ചത്. അവസാന സെറ്റിൽപ്പോലും പല അനായാസ പോയന്‍റുകളും അനാവശ്യമായി ഫെഡറർ കൈവിട്ട് കളഞ്ഞിരുന്നു.