ETV Bharat / sports

മോണ്ടെ കാർലോ മാസ്റ്റേഴ്സ്: നൊവാക് ജോക്കോവിച്ചിന് വിജയം - നൊവാക് ജോക്കോവിച്ച്

ഓസ്ട്രേലിയൻ ഓപ്പണടക്കം സീസണില്‍ ജോക്കോവിച്ചിന്‍റെ തുടര്‍ച്ചായായ 10ാം വിജയമാണിത്.

Novak Djokovic  Tennis  Monte Carlo Masters  Jannik Sinner  ജാനിക് സിന്നര്‍  നൊവാക് ജോക്കോവിച്ച്
മോണ്ടെ കാർലോ മാസ്റ്റേഴ്സ്: നൊവാക് ജോക്കോവിച്ചിന് വിജയം
author img

By

Published : Apr 14, 2021, 10:23 PM IST

മൊണാക്കോ: മോണ്ടെ കാർലോ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് വിജയം. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഇറ്റലിയുടെ ജാനിക് സിന്നറിനെ 6-4, 6-2 എന്ന സ്കോറിനാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്.

ഇതോടെ താരം മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടി. ഓസ്ട്രേലിയൻ ഓപ്പണടക്കം സീസണില്‍ ജോക്കോവിച്ചിന്‍റെ തുടര്‍ച്ചായായ 10ാം വിജയമാണിത്. ആതേസമയം മിയാമി ഓപ്പണില്‍ രണ്ടാം സ്ഥാനം നേടിയാണ് സിന്നര്‍ കളിമണ്‍ കോര്‍ട്ടില്‍ കളിക്കാനെത്തിയത്.

READ MORE: കൊവിഡ്: മെദ്‌വദേവ് മോണ്ടെ കാർലോ മാസ്റ്റേഴ്സിൽ നിന്ന് പിന്മാറി

മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയുടെ ജോർദാൻ തോംസണെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍ ഫാബിയോ ഫോഗ്നിനിയും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. സ്കോര്‍ 6-3, 6-3. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്‍റ് നടന്നിരുന്നില്ല. നിലവില്‍ കാണികളില്ലാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.