ETV Bharat / sports

WATCH | ആദ്യം മുട്ടുകുത്തി, പിന്നെ കെട്ടിപ്പിടിച്ചു ; ക്രിസ്റ്റ്യാനോയെ കണ്ട് 'ഞെട്ടി' ഐഷോസ്‌പീഡ് - ബ്രൂണോ ഫെര്‍ണാണ്ടസ്

തന്‍റെ ആരാധ്യപുരുഷനായ പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരില്‍ കണ്ട് അമേരിക്കന്‍ കൗമാര യൂട്യൂബര്‍ ഐഷോസ്‌പീഡ്

YouTuber IShowSpeed Meets Cristiano Ronaldo  IShowSpeed  Cristiano Ronaldo  Cristiano Ronaldo news  portugal vs bosnia highlights  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ഐഷോസ്‌പീഡ്  പോര്‍ച്ചുഗല്‍  ബോസ്‌നിയ  ബ്രൂണോ ഫെര്‍ണാണ്ടസ്  Bruno Fernandes
ക്രിസ്റ്റ്യാനോയെ കണ്ട് 'ഞെട്ടി' ഐഷോസ്‌പീഡ്
author img

By

Published : Jun 18, 2023, 2:28 PM IST

Updated : Jun 18, 2023, 2:35 PM IST

ലിസ്‌ബണ്‍ : പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് അമേരിക്കന്‍ കൗമാര യൂട്യൂബര്‍ ഐഷോസ്‌പീഡ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുള്ള തന്‍റെ ആരാധന പലകുറി ഐഷോസ്‌പീഡ് വ്യക്തമാക്കിയിട്ടുണ്ട്. ഏറെ നാളായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ ഐഷോസ്‌പീഡ് ശ്രമം നടത്തുന്നുണ്ട്.

ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിനിടെ റൊണാൾഡോയുടെ കളി കാണാന്‍ ഐഷോസ്‌പീഡ് ഖത്തറിലേക്കും പറന്നിരുന്നു. എന്നാല്‍ താരത്തെ തൊട്ടടുത്ത് കാണാനും തൊടാനുമുള്ള കൗമാരക്കാരന്‍റെ ആഗ്രഹം സാധിച്ചിരുന്നില്ല. ഇപ്പോള്‍ തന്‍റെ സ്വപ്നം യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് ഐഷോസ്‌പീഡ്.

ലിസ്ബണിൽ ബോസ്‌നിയയ്‌ക്ക് എതിരായ പോർച്ചുഗലിന്‍റെ യൂറോ കപ്പ് 2024 യോഗ്യതാമത്സരത്തിന് ശേഷമാണ് തന്‍റെ ആരാധ്യ പുരുഷനെ ഐഷോസ്‌പീഡിന് കാണാന്‍ കഴിഞ്ഞത്. റൊണാൾഡോയുടെ സഹതാരം റാഫേൽ ലിയോയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുക്കിയത്. മത്സര ശേഷം തിരികെ പോകവെ തന്നെ കാത്തുനിന്ന സ്പീഡിനെ കാണാൻ റൊണാൾഡോ കാറിൽ നിന്ന് ഇറങ്ങിയിരുന്നു.

ഈ സമയം സ്വയം മറന്ന കൗമാരക്കാരന് ആവേശം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. സൂപ്പര്‍ താരത്തിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുകയും കെട്ടിപ്പിടിക്കുകയും ആമ്പരപ്പാല്‍ ആര്‍പ്പ് വിളിക്കുകയും ചെയ്യുന്ന ഐഷോസ്‌പീഡിന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്. അടുത്തിടെയാണ് സ്പീഡ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. യൂട്യൂബില്‍ രണ്ട് കോടിക്കടുത്ത് സബ്‌സ്‌ക്രൈബേഴ്‌സാണ് ഐഷോസ്‌പീഡിനുള്ളത്.

പോര്‍ച്ചുഗലിന് വിജയം : യൂറോ കപ്പ് യോഗ്യതാമത്സരത്തില്‍ മികച്ച വിജയം പിടിക്കാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പറങ്കിപ്പട ബോസ്‌നിയയെ തോല്‍പ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വയാണ് ടീമിന്‍റെ പട്ടികയിലെ മറ്റൊരു ഗോളിനുടമ.

ബോസ്‌നിയയ്‌ക്ക് എതിരെ മത്സരത്തിന്‍റെ 63 ശതമാനവും പന്തുകൈവശംവച്ച പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മത്സരത്തിന്‍റെ 44-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയാണ് സംഘത്തിന്‍റെ ഗോള്‍ പട്ടിക തുറന്നത്. ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിന്‍റെ 77-ാം മിനിട്ടിലായിരുന്നു ബ്രൂണോ ഫെര്‍ണാണ്ടസ് ആദ്യ ഗോള്‍ നേടിയത്. റൂബൻ നെവ്സിന്‍റേതായിരുന്നു അസിസ്‌റ്റ്. തുടര്‍ന്ന് മത്സരത്തിന്‍റെ 93-ാം മിനിട്ടിലാണ് താരം തന്‍റെ രണ്ടാം ഗോളും പോര്‍ച്ചുഗലിന്‍റെ മൂന്നാം ഗോളും നേടിയത്. വിജയത്തോടെ ഗ്രൂപ്പ് ജെയില്‍ ഒമ്പത് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പോര്‍ച്ചുഗല്‍.

റോണോയ്‌ക്ക് 200 മത്സരങ്ങള്‍ : ബോസ്‌നിയയ്‌ക്ക് എതിരെ ക്യാപ്റ്റന്‍റെ ആംബാൻഡ് ധരിച്ച് 38-കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 90 മിനിറ്റ് നേരവും കളിച്ചിരുന്നു. ആദ്യ പകുതിയുടെ മധ്യത്തിൽ ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നുവെങ്കിലും ഓഫ്‌സൈഡായി. താരത്തിന്‍റെ 200-ാം മത്സരമായിരുന്നു ഇത്.

ALSO READ: വ്യത്യസ്‌തമായ ഒരു ആശയം ഉണ്ടായിരുന്നു, പക്ഷെ, ഇന്‍റര്‍ മിയാമിയോടൊപ്പമുള്ള വെല്ലുവിളികള്‍ക്കായാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്: മെസി

ഇതോടെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കാനും ക്രിസ്റ്റ്യാനോയ്‌ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച പുരുഷ താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. 2003 മുതൽ 2022 വരെയുള്ള കാലയളവിൽ കുവൈത്ത് ദേശീയ ടീമിനായി 196 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബദ്ർ അൽ മുതവയുടെ റെക്കോഡായിരുന്നു സൂപ്പര്‍ താരം തകര്‍ത്തത്.

Last Updated : Jun 18, 2023, 2:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.