ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇതുവരെ 6 മത്സരങ്ങളാണ് നടന്നത്. എല്ലാ ടീമുകളും തമ്മിൽ കടുത്ത പോരാട്ടമാണ് നടത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ച് സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ടൂർണമെന്‍റിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടുകയും കൂടുതൽ വിക്കറ്റുകൾ നേടുകയും ചെയ്‌ത താരങ്ങളെ പരിചയപ്പെടാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റണ്‍സിന്‍റെ കാര്യത്തില്‍ ഇന്ത്യയുടെ ഗില്ലും കോലിയും ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് നിലവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ റണ്‍സ് നേടിയത്. ഒരു മത്സരത്തിൽ നിന്ന് 165 റൺസാണ് താരം നേടിയത്. രണ്ടാം സ്ഥാനത്ത് ശുഭ്‌മൻ ഗില്ലാണ്. ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയുൾപ്പെടെ രണ്ട് മത്സരങ്ങളിൽ നിന്ന് 147 റൺസ് ഗില്‍ നേടി.
പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുകയും രണ്ട് മത്സരങ്ങളിൽ നിന്ന് 122 റൺസ് നേടുകയും ചെയ്‌ത കോലി മൂന്നാം സ്ഥാനത്താണ്. ഫോമിലേക്ക് തിരിച്ചെത്തിയതോടെ ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ കോലിക്ക് ഇനി അവസരമുണ്ടാകും.
ഏറ്റവും കൂടുതൽ റൺസ് നേടിയ മികച്ച 5 ബാറ്റര്‍മാര്‍
- ബെൻ ഡക്കറ്റ് (ഇംഗ്ലണ്ട്) : മത്സരങ്ങൾ - 1, റൺസ് - 165
- ശുഭ്മാൻ ഗിൽ (ഇന്ത്യ) : മത്സരങ്ങൾ - 2, റൺസ് - 147
- വിരാട് കോഹ്‌ലി (ഇന്ത്യ) : മത്സരങ്ങൾ - 2, റൺസ് - 122
- ജോഷ് ഇംഗ്ലിസ് (ഓസ്ട്രേലിയ) : മത്സരങ്ങൾ - 1, റൺസ് - 120
- ടോം ലാതം (ന്യൂസിലാൻഡ്) : മത്സരങ്ങൾ - 1, റൺസ് - 118
വിക്കറ്റ് വേട്ടയില്‍ ഷമിയും റാണയും
ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകളാണ് താരം നേടിയത്. ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. വിക്കറ്റുകൾ വീഴ്ത്തിയ ബൗളർമാരിൽ ഇന്ത്യയുടെ ഹർഷിത് റാണ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഹർഷിത് 4 വിക്കറ്റുകൾ വീഴ്ത്തി. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ 3 വിക്കറ്റുകളും പാകിസ്ഥാനെതിരായ മത്സരത്തിൽ 1 വിക്കറ്റും നേടി.
കൂടുതൽ വിക്കറ്റുകൾ നേടിയ 5 ബൗളർമാർ
- മുഹമ്മദ് ഷമി (ഇന്ത്യ): മത്സരങ്ങൾ - 2, വിക്കറ്റുകൾ - 5
- ഹർഷിത് റാണ (ഇന്ത്യ) : മത്സരങ്ങൾ - 2, വിക്കറ്റുകൾ - 4
- കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക) : മത്സരങ്ങൾ - 1, വിക്കറ്റുകൾ - 5
- വിൽ ഒ'റൂർക്ക് (ന്യൂസിലാൻഡ്) : മത്സരങ്ങൾ - 2, വിക്കറ്റുകൾ - 3
- ബെൻ ദ്വാർഷുയിസ് (ഓസ്ട്രേലിയ) : മത്സരങ്ങൾ - 1, വിക്കറ്റുകൾ - 3
കൂടുതൽ ക്യാച്ചുകൾ നേടിയ 5 കളിക്കാർ
- വിരാട് കോലി (ഇന്ത്യ) : മത്സരങ്ങൾ - 2, ക്യാച്ചുകൾ - 4
- അലക്സ് കാരി (ഓസ്ട്രേലിയ) : മത്സരങ്ങൾ - 1, ക്യാച്ചുകൾ - 3
- ടെംബ ബവുമ (ദക്ഷിണാഫ്രിക്ക) : മത്സരങ്ങൾ - 1, ക്യാച്ചുകൾ - 2
- ജോസ് ബട്‌ലർ (ഇംഗ്ലണ്ട്) : മത്സരങ്ങൾ - 1, ക്യാച്ചുകൾ - 2
- നഥാൻ എല്ലിസ് (ഓസ്ട്രേലിയ) : മത്സരങ്ങൾ - 1, ക്യാച്ചുകൾ - 2
കൂടുതൽ സിക്‌സറുകൾ നേടിയ 5 കളിക്കാർ
- ജോഷ് ഇംഗ്ലിസ് (ഓസ്ട്രേലിയ) : മത്സരങ്ങൾ - 2, സിക്‌സറുകൾ - 6
- ഗ്ലെൻ ഫിലിപ്സ് (ന്യൂസിലാൻഡ്) : മത്സരങ്ങൾ - 2, സിക്‌സറുകൾ - 4
- ഹാരിസ് റൗഫ് (പാകിസ്ഥാൻ) : മത്സരങ്ങൾ - 2, സിക്‌സറുകൾ – 4
- ബെൻ ഡക്കറ്റ് (ഇംഗ്ലണ്ട്) : മത്സരങ്ങൾ - 1, സിക്‌സറുകൾ- 3
- ടോം ലാതം (ന്യൂസിലാൻഡ്) : മത്സരങ്ങൾ - 2, സിക്‌സറുകൾ - 3