ലണ്ടൻ : വിംബിള്‍ഡണ്‍ ഈ പതിപ്പിലെ ഏറ്റവും മികച്ച മത്സരം. കൈവിട്ടെന്ന് തോന്നിപ്പിച്ച സാഹചര്യത്തിൽ പരിക്കിനെയും ടെയ്‌ലർ ഫ്രിറ്റ്‌സിനെയും മറികടന്ന് സെമിയിലെത്തി റാഫേൽ നദാൽ. സെന്‍റർ കോർട്ടിൽ ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട മത്സരത്തിൽ അഞ്ചാം സെറ്റിൽ സൂപ്പർ ടൈബ്രേക്കറിലായിരുന്നു നദാലിന്‍റെ വിജയം. സ്‌കോർ: 3-6, 7-5, 3-6, 7-5, 7-6(10-4).
-
Still standing. Still fighting. Still @RafaelNadal.#Wimbledon | #CentreCourt100 pic.twitter.com/z7B9d4e4KT
— Wimbledon (@Wimbledon) July 6, 2022 " class="align-text-top noRightClick twitterSection" data="
">Still standing. Still fighting. Still @RafaelNadal.#Wimbledon | #CentreCourt100 pic.twitter.com/z7B9d4e4KT
— Wimbledon (@Wimbledon) July 6, 2022Still standing. Still fighting. Still @RafaelNadal.#Wimbledon | #CentreCourt100 pic.twitter.com/z7B9d4e4KT
— Wimbledon (@Wimbledon) July 6, 2022
ആദ്യ സെറ്റില്‍ ഫ്രിറ്റ്‌സിനെ നദാല്‍ ബ്രേക്ക് ചെയ്‌തു. എന്നാൽ ശക്തമായി തിരിച്ചടിച്ച അമേരിക്കൻ താരം തുടര്‍ച്ചയായി അഞ്ച് ഗെയിം നേടി 6-3ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഫ്രിറ്റ്‌സിന് ആയിരുന്നു ആധിപത്യം. ഒപ്പത്തിനൊപ്പം പോരാടിയ സെറ്റിൽ ഒടുവിൽ ഫ്രിറ്റ്‌സിന്‍റെ അവസാന സർവീസ് ആരാധകരുടെ നിറഞ്ഞ പിന്തുണയോടെ ബ്രേക്ക് ചെയ്‌ത നദാൽ സെറ്റ് 7-5 ന് സ്വന്തം പേരിൽ കുറിച്ചു.
രണ്ടാം സെറ്റിലെ നിരാശ, ബാധിക്കാത്ത പ്രകടനം ആണ് മൂന്നാം സെറ്റിൽ ഫ്രിറ്റ്‌സ് പുറത്തെടുത്തത്. ആദ്യം തന്നെ നദാലിന്‍റെ സർവീസ് ബ്രേക്ക് ചെയ്‌ത താരം തന്റെ മികവ് സെന്റർ കോർട്ടിൽ കാണിച്ചു. 6-3 ന് സെറ്റ് നേടിയ ഫ്രിറ്റ്സ് വീണ്ടും അട്ടിമറി പ്രതീക്ഷ ഉയര്‍ത്തി.നാലാം സെറ്റിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടെങ്കിലും 7-5ന് സെറ്റ് സ്വന്തമാക്കി നദാല്‍ മത്സരം അവസാന സെറ്റിലേക്ക് നീട്ടി.
-
Then there were four. #Wimbledon | #CentreCourt100 pic.twitter.com/EyRVCtOvHW
— Wimbledon (@Wimbledon) July 6, 2022 " class="align-text-top noRightClick twitterSection" data="
">Then there were four. #Wimbledon | #CentreCourt100 pic.twitter.com/EyRVCtOvHW
— Wimbledon (@Wimbledon) July 6, 2022Then there were four. #Wimbledon | #CentreCourt100 pic.twitter.com/EyRVCtOvHW
— Wimbledon (@Wimbledon) July 6, 2022
അഞ്ചാം സെറ്റിൽ നദാൽ എളുപ്പം മത്സരം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും തിരിച്ചടിച്ച ഫ്രിറ്റ്‌സ് മത്സരം ടൈ ബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ അവിശ്വസനീയ തുടക്കമാണ് നദാലിന് ലഭിച്ചത്. അമേരിക്കൻ താരത്തിന് ഒരവസരവും നൽകാതെ നദാൽ 5-0 ന്‍റെ ലീഡ് നേടി. തുടർന്ന് ഒപ്പമെത്താനുള്ള ഫ്രിറ്റ്‌സിന്‍റെ ശ്രമം ഫലം കണ്ടില്ല. 10-4ന് സൂപ്പർ ടൈബ്രേക്കറിൽ ജയം നേടിയ നദാൽ സെറ്റും മത്സരവും സ്വന്തമാക്കി.
മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രിസ്റ്റ്യന്‍ ഗാരിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് കിര്‍ഗിയോസിന്‍റെ സെമി പ്രവേശനം. സ്കോര്‍ 6-4, 6-3, 7-6 (5). ഇതാദ്യമായാണ് ലോക റാങ്കിംഗില്‍ 40-ാം സ്ഥാനക്കാരനായ കിര്‍ഗിയോസ് ഗ്രാന്‍ഡ്‌സ്ലാം സെമിയിലെത്തുന്നത്. സെമിയില്‍ നദാലാണ് കിര്‍ഗിയോസിന്‍റെ എതിരാളി.
-
Nick Kyrgios, Wimbledon semi-finalist.#Wimbledon pic.twitter.com/Bn2PfvQR6x
— Wimbledon (@Wimbledon) July 6, 2022 " class="align-text-top noRightClick twitterSection" data="
">Nick Kyrgios, Wimbledon semi-finalist.#Wimbledon pic.twitter.com/Bn2PfvQR6x
— Wimbledon (@Wimbledon) July 6, 2022Nick Kyrgios, Wimbledon semi-finalist.#Wimbledon pic.twitter.com/Bn2PfvQR6x
— Wimbledon (@Wimbledon) July 6, 2022
രണ്ടാം സെമിയില്‍ ബ്രിട്ടന്‍റെ കാമറോണ്‍ നോറി ഒന്നാം സീഡായ നൊവാക് ജോക്കോവിച്ചിനെ നേരിടും. നദാലും ജോക്കോവിച്ചും ജയിച്ചാല്‍ വിംബിള്‍ഡണില്‍ വീണ്ടുമൊരു ക്ലാസിക് ഫൈനലിന് അരങ്ങൊരുങ്ങും.