ദിബ്രുഗര്‍: സായിയില്‍ ആർച്ചറി പരിശീലനം നടത്തുന്നതിനിടെ 12-കാരിയുടെ കഴുത്തില്‍ അമ്പ് തുളച്ചുകയറി. അസമിലെ ചബുവയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. സാരമായി പരിക്കേറ്റ ശിവാംഗിനി ഗോഹെയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി അസം ആർച്ചറി അസോസിയേഷന്‍ സെക്രട്ടറി നവജ്യോതി ബസുമത്രി രംഗത്ത് വന്നു. ഡിപ്പാർട്ട്മെന്‍റ് ഓഫ് യൂത്ത് അഫയേഴ്സിന്‍റെ ഭാഗമായിട്ടല്ല പരിക്കേറ്റ ശിവാംഗിനി പരിശീലനം നടത്തുന്നതെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. പരിശീലന കേന്ദ്രത്തില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ഖോലോ ഇന്ത്യയുടെ ഭാഗമായി പ്രവർത്തിക്കുയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.