ETV Bharat / sports

ആന്‍റണി മാർഷ്യൽ യുണൈറ്റഡ് വിട്ടു; ഇനി സെവിയ്യയില്‍ പന്ത് തട്ടും

ബാഴ്‌സലോണയും യുവന്‍റസും മാർഷ്യലിനായി ശ്രമം നടത്തിയിരുന്നെങ്കിലും സെവിയ്യക്കൊപ്പം ചേരാനാണ് താരം തീരുമാനിച്ചത്.

Manchester United forward Anthony Martial  Sevilla reach agreement to sign Anthony Martial  ആന്‍റണി മാർഷ്യൽ യുണൈറ്റഡ് വിട്ടു  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആന്‍റണി മാർഷ്യൽ
ആന്‍റണി മാർഷ്യൽ യുണൈറ്റഡ് വിട്ടു; ഇനി സെവിയ്യയില്‍ പന്ത് തട്ടും
author img

By

Published : Jan 25, 2022, 8:26 PM IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്‍റണി മാർഷ്യൽ സ്‌പാനിഷ് ക്ലബ് സെവിയ്യയില്‍ പന്ത് തട്ടും. ലോണ്‍ അടിസ്ഥാനത്തിലാണ് ശേഷിക്കുന്ന സീസണിനായി 26കാരനായ മാർഷ്യലിനെ സെവിയ്യ കൂടാരത്തിലെത്തിച്ചത്.

മെഡിക്കല്‍ പരിശോധനയ്‌ക്കായി താരം ഉടന്‍ തന്നെ പാരീസില്‍ സ്‌പെയ്‌നിലേക്ക് പറക്കും. ബാഴ്‌സലോണയും യുവന്‍റസും മാർഷ്യലിനായി ശ്രമം നടത്തിയിരുന്നെങ്കിലും സെവിയ്യക്കൊപ്പം ചേരാനാണ് താരം തീരുമാനിച്ചത്. കളിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന ചിന്തയാണ് തീരുമാനത്തിന് പിന്നില്‍.

യുണൈറ്റഡില്‍ കാര്യമായ അവസരം ലഭിക്കാതിരുന്ന മാർഷ്യൽ നേരത്തെ തന്നെ ക്ലബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സ്ഥിരമായി അവസരം ലഭിക്കുന്ന ക്ലബിലേക്ക് മാറാനാണ് ശ്രമമെന്ന് താരത്തിന്‍റെ ഏജന്‍റ് വ്യക്തമാക്കിയിരുന്നു.

also read: രാജ്യത്തെ മുന്‍നിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണം; കോലി ബിസിസിഐ തര്‍ക്കത്തില്‍ കപില്‍

മൊണാക്കോയിൽ നിന്ന് 2015 സെപ്റ്റംബറിലാണ് ഫ്രഞ്ച് താരം യുണൈറ്റഡിലെത്തുന്നത്. ഒരു കൗമാര താരത്തിന് അക്കാലത്ത് ലഭിച്ച ഏറ്റവും വലിയ തുകയ്‌ക്കാണ് മാർഷ്യലിനെ യുണൈറ്റഡ് സ്വന്തമാക്കിയത്. തുടര്‍ന്ന് 2019-ൽ പുതുക്കിയ കരാര്‍ പ്രകാരം മാർഷലിന് ഇനിയും മൂന്ന് വർഷം ക്ലബ്ബില്‍ ബാക്കിയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.