ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിള്‍സ് ഫൈനലില്‍ മലേഷ്യയുടെ ആരോൺ ചിയ-സോ വോയി യിക സഖ്യത്തെയാണ് ലോക ആറാം നമ്പര്‍ ജോഡിയായ ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു ഡബിള്‍സ് ജോഡി ബിഡബ്ല്യുഎഫ് സൂപ്പര്‍ 1000 ടൈറ്റില്‍ വിജയിക്കുന്നത്.
ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ബിർമിങ്‌ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം വിജയം പിടിച്ചത്. ആദ്യ സെറ്റ് 21-17 എന്ന സ്‌കോറിന് നേടിയ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സെറ്റ് 21-18 എന്ന സ്‌കോറിന് സ്വന്തമാക്കിയാണ് മത്സരം കൈപ്പിടിയില്‍ ഒതുക്കിയത്. സ്‌കോര്‍: 21-17, 21-18.
-
Presenting you all the INDONESIA OPEN 2023 Men's Doubles Champions SATWIKSAIRAJ RANKIREDDY AND CHIRAG SHETTY 🥇🥇#IndonesiaOpen2023 #IndonesiaOpenSuper1000 pic.twitter.com/CKUmbB7VRY
— Shreya Jha (@shreya_jha_s2) June 18, 2023 " class="align-text-top noRightClick twitterSection" data="
">Presenting you all the INDONESIA OPEN 2023 Men's Doubles Champions SATWIKSAIRAJ RANKIREDDY AND CHIRAG SHETTY 🥇🥇#IndonesiaOpen2023 #IndonesiaOpenSuper1000 pic.twitter.com/CKUmbB7VRY
— Shreya Jha (@shreya_jha_s2) June 18, 2023Presenting you all the INDONESIA OPEN 2023 Men's Doubles Champions SATWIKSAIRAJ RANKIREDDY AND CHIRAG SHETTY 🥇🥇#IndonesiaOpen2023 #IndonesiaOpenSuper1000 pic.twitter.com/CKUmbB7VRY
— Shreya Jha (@shreya_jha_s2) June 18, 2023
നേരത്തെ സെമി ഫൈനൽ മത്സരത്തില്‍ കൊറിയയുടെ കാങ് മിൻ ഹ്യൂക്- സിയോ സ്യൂങ് ജേ സഖ്യത്തെയാണ് ഏഴാം സീഡായ സാത്വിക്-ചിരാഗ് സഖ്യം വീഴ്‌ത്തിയത്. കനത്ത പോരാട്ടത്തിന് ഒടുവില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം. ഇതോടെ ബിഡബ്ല്യുഎഫ് സൂപ്പര്‍ 1000 ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡി എന്ന നേട്ടവും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും സ്വന്തമാക്കിയിരുന്നു.
കാങ് മിൻ ഹ്യൂക്- സിയോ സ്യൂങ് ജേ സഖ്യത്തിനെതിരെ ആദ്യ സെറ്റ് നഷ്‌ടപ്പെട്ടതിന് ശേഷം പിന്നില്‍ നിന്നാണ് ഇന്ത്യന്‍ താരങ്ങള്‍ പൊരുതിക്കയറിയത്. ഒരു മണിക്കൂറും ഏഴ് മിനിട്ടുമായിരുന്നു മത്സരം നീണ്ടു നിന്നത്. 17-21 എന്ന സ്‌കോറിനായിരുന്നു ആദ്യ സെറ്റ് കാങ് മിൻ ഹ്യൂക്- സിയോ സ്യൂങ് ജേ സഖ്യം പിടിച്ചത്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ താരങ്ങളുടെ വമ്പന്‍ തിരിച്ചുവരവാണ് കാണാന്‍ കഴിഞ്ഞത്.
കനത്ത പോരാട്ടം നടന്ന രണ്ടാം സെറ്റ് 21-19 എന്ന സ്‌കോറിന് നേടിയായിരുന്നു സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്‍റെ തിരിച്ചുവരവ്. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്‌ചയും കാണാന്‍ കഴിഞ്ഞു. ഇതോടെ സ്‌കോര്‍ ഒരു ഘട്ടത്തില്‍ 16-16 എന്ന നിലയില്‍ സമനിലയില്‍ ആയിരുന്നു.
പിന്നീട് തുടര്‍ച്ചയായ നാല് പോയിന്‍റുകള്‍ നേടിയ സാത്വിക്-ചിരാഗ് സഖ്യം സ്‌കോര്‍ 20-16 എന്ന നിലയിലേക്ക് എത്തിച്ചു. പിന്നാലെ 21-18 എന്ന സ്‌കോറില്‍ സെറ്റും മത്സരവും സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. അതേസമയം ക്വാർട്ടർ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് അർഡിയാൻറോ സഖ്യത്തെ അട്ടിമറിച്ചായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം.
ഫജർ അൽഫിയാൻ-മുഹമ്മദ് അർഡിയാൻറോ സഖ്യത്തിനെതിരെ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്കാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം പിടിച്ചത്. സ്‌കോര്‍: 21-13, 21-13.