ETV Bharat / sports

ക്രിസ്റ്റ്യാനോയുടെ കരിയറിന്‍റെ അവസാനം ദുരന്തമാകും ; അഹങ്കാരം അവസാനിപ്പിക്കണമെന്ന് ഗാരി നെവിൽ - ഗോണ്‍സാലോ റാമോസ്

ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ ആദ്യ ഇലവനില്‍ നിന്നും പുറത്തായ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോയ്‌ക്ക് എതിരെ ഗാരി നെവിൽ

Qatar world cup  Cristiano Ronaldo  Gary Neville against Cristiano Ronaldo  Gary Neville  ഗാരി നെവിൽ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകപ്പ് 2022  Fernando Santos  ഫെർണാണ്ടോ സാന്‍റോസ്  ഗോണ്‍സാലോ റാമോസ്  goncalo ramos
ക്രിസ്റ്റ്യാനോയുടെ കരിയറിന്‍റെ അവസാനം ദുരന്തമാകും; അഹങ്കാരം അവസാനിപ്പിക്കണമെന്ന് ഗാരി നെവിൽ
author img

By

Published : Dec 7, 2022, 2:20 PM IST

ദോഹ : ഖത്തര്‍ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ നിന്നും പുറത്തിരുത്തിയ പരിശീലകന്‍ സാന്‍റോസിന്‍റെ തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചൂടേറുന്ന സംവാദങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷിയായത്. ക്രിസ്റ്റ്യാനോയില്ലാതെ ഇറങ്ങിയിട്ടും മിന്നുന്ന പ്രകടനമാണ് പറങ്കിപ്പട സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടത്തിയത്.

ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ ടീം മുൻപില്ലാത്ത വിധം ഒത്തിണക്കം കാണിച്ചുവെന്നാണ് വിമര്‍ശകരുടെ നിരീക്ഷണം. പകരമെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്കുമായി തിളങ്ങിയതോടെ പോര്‍ച്ചുഗല്‍ ക്യാപ്റ്റനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ് ഇംഗ്ലീഷ് കമന്‍റേറ്ററും മുന്‍ താരവുമായ ഗാരി നെവിൽ. ക്രിസ്റ്റ്യാനോ തന്‍റെ അഹങ്കാരം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താരത്തിന്‍റെ സഹകളിക്കാരന്‍ കൂടിയായിരുന്ന നെവിൽ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

"യുവന്‍റസിലും യുണൈറ്റഡിലും ബഞ്ചിലിരുത്തിയത് പരിശീലകരടെ തെറ്റാണെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പോര്‍ച്ചുഗല്‍ പരിശീലകനും തെറ്റ് പറ്റിയോ?. യുണൈറ്റഡില്‍ നിന്നും എറിക് ടെൻ ഹാഗ് തന്നെ നീക്കാന്‍ ശ്രമിച്ചുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സാന്‍റോസ് ക്രിസ്റ്റ്യാനോയുമായി എട്ട് വര്‍ഷത്തെ അവിശ്വസനീയ ബന്ധമുള്ള പരിശീലകനാണ്.

ക്രിസ്റ്റ്യാനോയുടെ പല പ്രവര്‍ത്തികളും ശരിയല്ലെന്ന് അറിയാവുന്ന ആരാധകരുണ്ട്. അവരത് പറയുന്നില്ലെന്ന് മാത്രം. ക്രിസ്റ്റ്യാനോ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. എന്നാൽ തന്‍റെ അഹങ്കാരം നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഒരു ദുരന്തമായിട്ടായിരിക്കും കരിയർ അവസാനിക്കുക" - ഗാരി നെവിൽ പറഞ്ഞു.

Also read: ഖത്തറില്‍ പോരടിക്കാന്‍ ഇനി എട്ട് ടീമുകള്‍ ; ക്വാര്‍ട്ടറിലെ എതിരാളികളും മത്സര ക്രമവും

അതേസമയം ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പറങ്കിപ്പട സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. ഗോണ്‍സാലോ റാമോസിന് പുറമെ പെപ്പെ, റാഫേൽ ​ഗുറേറോ, റാഫേൽ ലിയോ എന്നിവരും പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടു. അക്കാഞ്ചിയുടെ വകയായിരുന്നു സ്വിറ്റ്സർലൻഡിന്‍റെ ആശ്വാസ ​ഗോൾ. ക്വാർട്ടറിൽ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയാണ് പോര്‍ച്ചുഗലിന്‍റെ എതിരാളി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.