ETV Bharat / sports

Neeraj Chopra Qualifies For World Athletics Championships Final ആദ്യ ശ്രമത്തില്‍ തന്നെ മിന്നിച്ചു, നീരജ് ചോപ്ര ഫൈനലില്‍ - പാരീസ് ഒളിമ്പിക്‌സ്

World Athletics Championships Final : ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സില്‍ ജാവലിൻ ത്രോയിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര (Neeraj Chopra).

Neeraj Chopra in to World Championships Final  Neeraj Chopra  Neeraj Chopra news  World Athletics Championships  World Athletics Championships 2023  ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ്‌  നീരജ് ചോപ്ര  നീരജ് ചോപ്ര ഫൈനലില്‍  പാരീസ് ഒളിമ്പിക്‌സ്  പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി നീരജ് ചോപ്ര
Neeraj Chopra Qualifies For World Athletics Championships Final
author img

By ETV Bharat Kerala Team

Published : Aug 25, 2023, 3:02 PM IST

Updated : Aug 25, 2023, 6:15 PM IST

ബുഡാപെസ്റ്റ് : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ്‌ (World Athletics Championships) ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ (Neeraj Chopra Qualifies For World Athletics Championships Final). ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന മത്സരത്തില്‍ യോഗ്യതാറൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് ചോപ്ര (Neeraj Chopra) ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

88.77 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. സീസണില്‍ താരത്തിന്‍റെ ഏറ്റവും മികച്ച ദൂരമാണിത്. കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റര്‍ ദൂരം കണ്ടെത്താന്‍ നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ്‌ ഫൈനലില്‍ എത്തിയതോടെ 2024-ലെ പാരിസ് ഒളിമ്പിക്‌സിന് (Paris Olympics) യോഗ്യത നേടാനും നിലവിലെ ചാമ്പ്യന്‍ കൂടിയായ 25-കാരനായി.

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ് ജാവലിനില്‍ പങ്കെടുക്കുന്ന 27 താരങ്ങളെ എ,ബി എന്നീ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് യോഗ്യതാറൗണ്ട് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയുടെ ഭാഗമായാണ് നീരജ് ചോപ്ര മത്സരിക്കാന്‍ ഇറങ്ങിയത്. 83 മീറ്ററായിരുന്നു ഫൈനലിലേക്ക് ഓട്ടോമാറ്റിക് യോഗ്യത ലഭിക്കാനുള്ള കുറഞ്ഞ ദൂരം.

ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഇരു ഗ്രൂപ്പുകളിലേയും മത്സരങ്ങള്‍ അവസാനിച്ച ശേഷം ആദ്യ 12-ല്‍ ഇടം നേടിയാലും ഫൈനല്‍ യോഗ്യത ലഭിക്കും. ഞായറാഴ്‌ചയാണ് ഫൈനല്‍ മത്സരം നടക്കുക. ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നീരജ് കണ്ടെത്തിയ ദൂരത്തിന് അടുത്തെത്താന്‍ മറ്റ് താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.

82.39 മീറ്റര്‍ ദൂരമെറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ (Julian Weber) ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ തന്നെ മനു ഡിപി 81.31 മീറ്റര്‍ കണ്ടെത്തി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തി. 81.25 മീറ്റര്‍ ജാവലിന്‍ എറിഞ്ഞ പോളണ്ടിന്‍റെ ഡേവിഡ് വെഗ്നറാണ് 80 മീറ്റര്‍ പിന്നിട്ട മറ്റൊരു താരം.

2022-ൽ യുഎസിലെ യൂജിനില്‍ നടന്ന അവസാന പതിപ്പില്‍ വെള്ളി നേടാന്‍ നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞിരുന്നു. ഇക്കുറി ഇത് സ്വര്‍ണമാക്കി മാറ്റാന്‍ നീരജിന് കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. എന്നാല്‍ ഒരു നിശ്ചിത ദൂരമോ, മെഡലോ മനസില്‍ വച്ചല്ല താന്‍ മത്സരിക്കുന്നതെന്ന് നീരജ് ചോപ്ര ബുഡാപെസ്റ്റില്‍ നിന്ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

"ജാവലിന്‍ ഇത്രയും ദൂരത്തേക്ക് എറിയണം, ഒരു പ്രത്യേക മെഡല്‍ നേടണം എന്നിങ്ങനെയുള്ള ലക്ഷ്യം ഞാന്‍ മനസില്‍ വയ്‌ക്കുന്നതേയില്ല. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സില്‍ മത്സരിക്കുമ്പോള്‍ പരിക്കിനെക്കുറിച്ചുള്ള ഭയമോ അങ്ങനെ മറ്റെന്തെങ്കിലുമോ മനസിലുണ്ടാവാന്‍ ഞാന്‍ താത്‌പര്യപ്പെടുന്നില്ല. എപ്പോഴും ഏറ്റവും മികച്ച പ്രകടനം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്" - നീരജ് ചോപ്ര പറഞ്ഞു.

അതേസമയം കഴിഞ്ഞ പരിക്കിനെ തുടര്‍ന്ന് ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നീരജ് വീണ്ടും ഫീല്‍ഡിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന ഡയമണ്ട് ലീഗായിരുന്നു നീരജ് ഇതിന് മുന്‍പ് മത്സരിച്ച ടൂര്‍ണമെന്‍റ്‌.

Last Updated : Aug 25, 2023, 6:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.