ലണ്ടൻ : എഫ്‌എ കപ്പ് കിരീടത്തില്‍ ലിവര്‍പൂളിന്‍റെ മുത്തം. ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപ്പോരില്‍ ചെൽസിയെ 6-5ന് കീഴടക്കിയാണ് ലിവര്‍പൂളിന്‍റെ കിരീട നേട്ടം. വെംബ്ലിയിൽ നടന്ന മത്സരത്തിന്‍റെ നിശ്ചിത സമയത്തും അധികസമയത്തും ഇരു സംഘവും ഗോള്‍ രഹിത സമനില പാലിച്ചിരുന്നു.
ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കും തുടര്‍ന്ന് സഡൻ ഡെത്തിലേക്കും നീങ്ങിയത്. ഷൂട്ടൗട്ടിൽ ചെൽസിക്ക് വേണ്ടി രണ്ടാം കിക്കെടുത്ത സെസാർ അസ്പിലിക്വെറ്റയുടെ ഷോട്ട് സൈഡ് ബാറിൽ തട്ടി പുറത്തായപ്പോള്‍ മറ്റുള്ളവര്‍ ലക്ഷ്യം കണ്ടു. ലിവർപൂളിനായി കിക്കെടുത്ത ആദ്യ നാലുപേരും ലക്ഷ്യം കണ്ടപ്പോൾ സദിയോ മാനെയുടെ നിർണായകമായ അഞ്ചാം കിക്ക് ചെൽസി കീപ്പർ എഡുവാർഡ് മെൻഡി തടഞ്ഞിട്ടു.
-
🔴 @LFC are your 2021/22 #EmiratesFACup 𝗪𝗜𝗡𝗡𝗘𝗥𝗦 🏆 pic.twitter.com/zYSug4q6g9
— Emirates FA Cup (@EmiratesFACup) May 14, 2022 " class="align-text-top noRightClick twitterSection" data="
">🔴 @LFC are your 2021/22 #EmiratesFACup 𝗪𝗜𝗡𝗡𝗘𝗥𝗦 🏆 pic.twitter.com/zYSug4q6g9
— Emirates FA Cup (@EmiratesFACup) May 14, 2022🔴 @LFC are your 2021/22 #EmiratesFACup 𝗪𝗜𝗡𝗡𝗘𝗥𝗦 🏆 pic.twitter.com/zYSug4q6g9
— Emirates FA Cup (@EmiratesFACup) May 14, 2022
തുടര്‍ന്ന് സഡൻ ഡെത്തിലെത്തിയ മത്സരത്തിന്‍റെ ആറാം കിക്ക് ഇരു ടീമും ലക്ഷ്യത്തിലെത്തിച്ചു. ഏഴാം കിക്കില്‍ ലിവര്‍പൂളിനായി കിക്കെടുത്ത കോസ്റ്റന്‍റിനോസ് ഗോള്‍ കീപ്പര്‍ സിമികാസ് മെൻഡിയെ കീഴടക്കി. എന്നാല്‍ ചെല്‍സി താരം മേസൺ മൗണ്ടിന്‍റെ കിക്ക് ഗോൾകീപ്പർ അലിസൻ ബെക്കർ തടഞ്ഞിടുകയായിരുന്നു.
എഫ്‌എ കപ്പിന്‍റെ ചരിത്രത്തിൽ ലിവർപൂളിന്‍റെ എട്ടാം കിരീടമാണിത്. നേരത്തെ 2006ലായിരുന്നു സംഘം എഫ്‌എ കപ്പ് നേടിയത്. അതേസമയം ഫെബ്രുവരിയിൽ നടന്ന ലീഗ് കപ്പ് ഫൈനലിലും ലിവർപൂൾ ചെൽസിയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയിരുന്നു.