ETV Bharat / sports

ഇത് സൂചന മാത്രം; ലയണൽ മെസിയുടെ മനോഹരമായ ബൈസിക്കിൾ കിക്ക്, ഏറ്റെടുത്ത് ആരാധകർ - ലയണൽ മെസി ഗോൾ

ക്ലെർമൗണ്ടിനെതിരായ മത്സരത്തിലെ രണ്ടാം ഗോളാണ് ഫുട്‌ബോള്‍ ലോകത്തിന് വിരുന്നായത്. മൈതാന മധ്യത്തുനിന്ന് ലഭിച്ച പാസിൽ പന്ത് നെഞ്ചില്‍ സ്വീകരിച്ച ശേഷം ബൈസിക്കിള്‍ കിക്കിലൂടെ വല ചലിപ്പിക്കുകയായിരുന്നു ലയണൽ മെസി.

ബൈസിക്കിൾ കിക്ക്  Lionel Messi bicycle kick goal  bicycle kick goal  Lionel Messi  Clermont Foot vs PSG  PSG beat Clermont Foot  PSG  lionel messi goal  Messi scored two goals  Leandro Paredes  ലിയനാഡ്രോ പെരഡസ്  Lionel Messi goal video  ലയണൽ മെസി  മെസി  ലയണൽ മെസി ഗോൾ  പി എസ്‌ ജി
ഇത് സൂചന മാത്രം; ലയണൽ മെസിയുടെ മനോഹരമായ ബൈസിക്കിൾ കിക്ക്, ഏറ്റെടുത്ത് ആരാധകർ
author img

By

Published : Aug 7, 2022, 2:05 PM IST

പാരിസ്: തന്‍റെ ഇഷ്‌ട ടീമായ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ സൂപ്പർതാരം ലയണൽ മെസിക്ക് ആദ്യ സീസൺ നൽകിയത് നിരാശയായിരുന്നു. പരിക്കും കൊവിഡും ടീമുമായി ഒത്തിണങ്ങാനുള്ള പ്രയാസങ്ങളും കൊണ്ടല്ലാം മെസി നിറംമങ്ങുകയായിരിന്നു. കരിയറിലാദ്യമായി താരം ആരാധകരുടെ കൂവൽ ഏറ്റുവാങ്ങി. എന്നാൽ കഴിഞ്ഞ സീസൺ അവസാനത്തോടെ മെസി ആരാധകരോട് ഇങ്ങനെ പറഞ്ഞിരുന്നു 'ഇത് അവസാനമല്ല, പുതിയൊരു തുടക്കത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന്'.

ലീഗ് വണ്ണിന്‍റെ ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ മെസിയത് തെളിയിച്ച് കഴിഞ്ഞു. ക്ലെർമൗണ്ടിനെതിരായ മത്സരത്തിൽ പിഎസ്‌ജി ഗംഭീര വിജയം സ്വന്തമാക്കിയപ്പോൾ ലിയോയുടെ ബൂട്ടിൽ നിന്നും പിറന്നത് എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ.

ഇതിൽ തന്നെ മെസിയുടെ രണ്ടാം ഗോൾ കളിയാരാധകർക്കിടയിലെ ചർച്ചാവിഷയവും സമൂഹ മാധ്യമങ്ങളിൽ വൈറലുമാണ്. മൈതാനത്തിന്‍റെ മധ്യഭാഗത്തിനരികിൽ നിന്നും ക്ലെർമൗണ്ട് പ്രതിരോധത്തിന് മുകളിലൂടെ ലിയനാഡ്രോ പെരഡസ് നീട്ടി നൽകിയ പാസിൽ നിന്നായിരുന്നു മനോഹരമായ ഗോൾ പിറന്നത്.

  • WHAT A GOAL!!!
    Repeat after me, Lionel Messi is the greatest of all time to graze the football field!

    WE JUST WITNESSED HISTORY, MESSI'S FIRST BICYCLE GOAL! OMFG!

    I've not been so happy in a long time! Thank you Leo Messi ❤

    pic.twitter.com/RMUfMppR8R

    — RB🤺 (@messaitama) August 6, 2022 " class="align-text-top noRightClick twitterSection" data=" ">

പെരഡസിന്‍റെ മനോഹരമായ ലോങ് ബോൾ ക്ലെർമൗണ്ട് ബോക്‌സിലേക്ക് താഴ്‌ന്നിറങ്ങുമ്പോൾ ഗോൾ പോസ്റ്റിന് പുറം തിരിഞ്ഞാണ് മെസി നിന്നിരുന്നത്. പിന്തിരിഞ്ഞ് നോക്കാതിരുന്ന മെസി പ്രതിരോധ നിരയെ കാഴ്‌ചക്കാരാക്കി ബോക്‌സിലേക്ക് ഉയർന്നുവന്ന പന്ത് നെഞ്ചിൽ സ്വീകരിച്ച ബൈസിക്കിൾ കിക്കിലൂടെ ഗോൾ വല കുലുക്കുകയായിരുന്നു. ഇതാണ് ഫുട്‌ബോൾ ലോകത്തിന് വിരുന്നായത്.

സീസണിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ യഥാർഥ മെസിയെ കാണുമെന്ന സൂചന കൂടെയാണ് താരം നൽകുന്നത്. നെയ്‌മറിന്‍റെ ഗോളിന് അവസരമൊരുക്കിയ മെസിയുടെ ആദ്യ ഗോളും മനോഹരമായിരുന്നു.

മെസിക്കൊപ്പം നെയ്‌മറും തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ക്ലെർമൗണ്ടിനെ തോൽപ്പിച്ചത്. ഒരു ഗോൾ കണ്ടെത്തിയ നെയ്‌മർ പിന്നീട് മൂന്ന് ഗോളുകൾക്കാണ് അവസരമൊരുക്കിയത്. അഷ്‌റഫ് ഹക്കീമിയും മാർകീന്യോസുമാണ് പിഎസ്‌ജിയുടെ അവശേഷിക്കുന്ന ഗോളുകൾ നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.