ETV Bharat / sports

Korea Open | ജപ്പാന്‍ താരങ്ങളെ മുക്കി, സാത്വിക്‌ സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം കൊറിയ ഓപ്പണ്‍ സെമിയിൽ

കൊറിയ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍റെ തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തെ തോല്‍പ്പിച്ച് ഇന്ത്യയുടെ സാത്വിക്‌ സായിരാജും ചിരാഗ് ഷെട്ടിയും.

Korea Open  Korea Open 2023  Satwiksairaj Rankireddy  Chirag Shetty  Chirag Shetty Satwiksairaj Korea Open Semifinals  സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി  ചിരാഗ് ഷെട്ടി  കൊറിയന്‍ ഓപ്പണ്‍  കൊറിയന്‍ ഓപ്പണ്‍ 2023
സാത്വിക്‌സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ
author img

By

Published : Jul 21, 2023, 7:50 PM IST

സോള്‍: കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്‍റെ തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. വെറും 40 മിനിട്ടുകള്‍ക്കുള്ളിലാണ് ലോക മൂന്നാം നമ്പറും ടൂര്‍ണമന്‍റില്‍ മൂന്നാം സീഡുമായ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം അഞ്ചാം സീഡായ ജപ്പാന്‍ താരങ്ങളെ അടിയറവ് പറയിച്ചത്. സ്‌കോര്‍: 21-14 21-17.

മത്സരത്തിന്‍റെ ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം നടന്നിരുന്നു. എന്നാല്‍ അനായാസം പോയിന്‍റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ സെറ്റ് പിടിച്ചു. രണ്ടാം സെറ്റില്‍ പതിഞ്ഞ തുടക്കമായിരുന്നു സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് ലഭിച്ചത്. തുടക്കത്തില്‍ 3-6 എന്ന സ്‌കോറിന് പിന്നിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍.

എന്നാല്‍ തുടര്‍ച്ചയായി പോയിന്‍റുകള്‍ നേടിക്കൊണ്ട് 14-9 എന്ന സ്‌കോറില്‍ മുന്നിലെത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞു. വിട്ടുകൊടുക്കാതിരിക്കാന്‍ തയ്യാറല്ലാതിരുന്ന തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യം പൊരുതിക്കളിച്ചതോടെ സ്‌കോര്‍ 16-16 എന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ശക്തമായ തിരിച്ചുവന്ന സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെറ്റ് പിടിച്ച് മുന്നേറ്റം ഉറപ്പിക്കുകയായിരുന്നു.

2021ലെ പുരുഷ ഡബിൾസിൽ ലോക ചാമ്പ്യൻമാരായ ചൈനയുടെ രണ്ടാം സീഡ് വെയ് കെങ് ലിയാങ്-ചാങ് വാങ് സഖ്യമാണ് അടുത്ത റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ എതിരാളി. മറ്റ് മുന്‍ നിര താരങ്ങളായ പിവി സിന്ധു, എച്ച്എസ് പ്രണോയ്, കിഡംബി ശ്രീകാന്ത് തുടങ്ങിയവര്‍ നേരത്തെ തന്നെ പുറത്തായതോടെ നിലവില്‍ ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും.

പ്രീക്വാർട്ടറിൽ ചൈനയുടെ സൗ ഹൊദോങ്‌-ഹി ജിറ്റിങ്‌ സഖ്യത്തെയാണ് തോൽപ്പിച്ചായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ എത്തിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് മത്സരം പിടിച്ചായിരുന്നു പ്രീ ക്വാര്‍ട്ടറും സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കടന്നത്. സ്‌കോർ: 21-17, 21-15.

ALSO READ: ഫോര്‍മുല വണ്‍ കാറിനേക്കാള്‍ വേഗം ! ; ലോക റെക്കോഡിട്ട് സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി

കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 നേടിയതിന് ശേഷം സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കളിക്കുന്ന ആദ്യ ടൂര്‍ണമെന്‍റാണിത്. ഇന്തോനേഷ്യ ഓപ്പണിന്‍റെ ഫൈനലില്‍ മലേഷ്യയുടെ ആരോൺ ചിയ-സോ വോയി യിക സഖ്യത്തെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. ഇതോടെ ബിഡബ്ല്യുഎഫ് സൂപ്പര്‍ 1000 ടൈറ്റില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ജോഡിയെന്ന നേട്ടവും സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്ന് സ്വന്തമാക്കി.

ഏറെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ബർമിങ്‌ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം വിജയം നേടിയത്. ആദ്യ സെറ്റ് 21-17 എന്ന സ്‌കോറിനും രണ്ടാം സെറ്റ് 21-18 എന്ന സ്‌കോറിനും സ്വന്തമാക്കിയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ വിജയക്കൊടി പാറിച്ചത്.

ALSO READ: PV Sindhu | ലോക റാങ്കിങ്ങില്‍ കൂപ്പുകുത്തി പിവി സിന്ധു ; വീണത് 10 വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന സ്ഥാനത്തേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.