എറണാകുളം : ഒക്‌ടോബർ 7ന് തുടങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജെസെല്‍ കാര്‍നെയ്‌റോ നയിക്കുന്ന ടീമില്‍ കഴിഞ്ഞ സീസണിലെ മിന്നും താരങ്ങളായിരുന്ന പ്രഭ്‌സുഖന്‍ ഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാര്‍, ജീക്‌സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, രാഹുല്‍ കെ.പി എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.
-
കേരളത്തിന്‍റെ കൊമ്പൻമാർ 💛🐘
— Kerala Blasters FC (@KeralaBlasters) October 5, 2022 " class="align-text-top noRightClick twitterSection" data="
Presenting our squad for the 2022/23 Hero @IndSuperLeague season ⤵️#ഒന്നായിപോരാടാം #KBFC pic.twitter.com/wGoV5DlRlF
">കേരളത്തിന്‍റെ കൊമ്പൻമാർ 💛🐘
— Kerala Blasters FC (@KeralaBlasters) October 5, 2022
Presenting our squad for the 2022/23 Hero @IndSuperLeague season ⤵️#ഒന്നായിപോരാടാം #KBFC pic.twitter.com/wGoV5DlRlFകേരളത്തിന്‍റെ കൊമ്പൻമാർ 💛🐘
— Kerala Blasters FC (@KeralaBlasters) October 5, 2022
Presenting our squad for the 2022/23 Hero @IndSuperLeague season ⤵️#ഒന്നായിപോരാടാം #KBFC pic.twitter.com/wGoV5DlRlF
കോച്ച് ഇവാന്‍ വുകോമനോവിച്ചിന്‍റെ നേതൃത്വത്തിലുള്ള 28 അംഗ ടീമിൽ കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഏഴ് മലയാളി താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്. രാഹുല്‍, സഹല്‍ എന്നിവരെ കൂടാതെ ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിപിന്‍ മോഹനന്‍ എന്നിവരാണ് ടീമിലെ മലയാളികള്‍.
ഒക്‌ടോബര്‍ ഏഴിന് കൊച്ചി കലൂർ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം. സീസണിന്‍റെ ഉത്‌ഘാടന മത്സരം കൂടിയാണിത്. ഇത്തവണ ആരാധകർ കൂടി ഗ്യാലറികളിലേക്ക് എത്തുന്നതോടെ 2022-23 സീസണിൽ തങ്ങളുടെ കന്നി ഐഎസ്എൽ കിരീടം ഉയർത്താനാകും എന്ന പ്രതീക്ഷയിലാണ് കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പട.
-
All set for the 9th edition of @IndSuperLeague! 👊
— Kerala Blasters FC (@KeralaBlasters) October 5, 2022 " class="align-text-top noRightClick twitterSection" data="
Unveiling our squad for this year's campaign! 💛#ഒന്നായിപോരാടാം #KBFC pic.twitter.com/Wdetb656ef
">All set for the 9th edition of @IndSuperLeague! 👊
— Kerala Blasters FC (@KeralaBlasters) October 5, 2022
Unveiling our squad for this year's campaign! 💛#ഒന്നായിപോരാടാം #KBFC pic.twitter.com/Wdetb656efAll set for the 9th edition of @IndSuperLeague! 👊
— Kerala Blasters FC (@KeralaBlasters) October 5, 2022
Unveiling our squad for this year's campaign! 💛#ഒന്നായിപോരാടാം #KBFC pic.twitter.com/Wdetb656ef
കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം
- ഗോള്‍കീപ്പര്‍മാര്‍ : പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.
- പ്രതിരോധനിര : വിക്‌ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കാര്‍നെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.
- മധ്യനിര : ജീക്സണ്‍ സിങ്, ഇവാന്‍ കലിയുസ്നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്സണ്‍ സിങ്.
- മുന്നേറ്റ നിര : ദിമിട്രിയോസ് ഡയമന്‍റകോസ്, രാഹുല്‍ കെ.പി, അപ്പോസ്തോലോസ് ജിയാനോ, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്.