ജംഷഡ്‌പൂര്‍ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്‌പൂര്‍ എഫ്‌സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ് ഓവന്‍ കോയ്ല്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് സ്ഥാനമൊഴിയുന്നതെന്ന് രണ്ട് സീസണുകളില്‍ ജംഷഡ്‌പൂരിനെ പരിശീലിപ്പിച്ച കോയ്ല്‍ പ്രതികരിച്ചു. സ്‌കോട്‌ലന്‍ഡുകാരനായ കോയ്‌ലിന് കീഴിലിറങ്ങിയ ജംഷഡ്‌പൂര്‍ ആദ്യ സീസണില്‍ ആറാം സ്ഥാനത്തെത്തിയപ്പോള്‍, ഈ സീസണില്‍ ഷീല്‍ഡ് ജേതാക്കളായിരുന്നു.
ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ടീം ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റാണ് പുറത്തായത്. ക്ലബ് വിടുന്നതിലും ആരാധകരെ നേരിട്ട് കാണാന്‍ കഴിയാത്തതിലും സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജംഷഡ്‌പൂരിനൊപ്പം സുന്ദരമായ രണ്ട് വര്‍ഷങ്ങള്‍ ചെലവഴിക്കാനായി.
-
Once a Red Miner, always a Red Miner. Head Coach, Owen Coyle, concludes his journey with Jamshedpur Football Club on a high note and after two successful seasons.
— Jamshedpur FC (@JamshedpurFC) March 22, 2022 " class="align-text-top noRightClick twitterSection" data="
Read the complete official statement here👉:https://t.co/aWIOCzYRxQ#ThankYouOwen #JamKeKhelo pic.twitter.com/7If3frW9al
">Once a Red Miner, always a Red Miner. Head Coach, Owen Coyle, concludes his journey with Jamshedpur Football Club on a high note and after two successful seasons.
— Jamshedpur FC (@JamshedpurFC) March 22, 2022
Read the complete official statement here👉:https://t.co/aWIOCzYRxQ#ThankYouOwen #JamKeKhelo pic.twitter.com/7If3frW9alOnce a Red Miner, always a Red Miner. Head Coach, Owen Coyle, concludes his journey with Jamshedpur Football Club on a high note and after two successful seasons.
— Jamshedpur FC (@JamshedpurFC) March 22, 2022
Read the complete official statement here👉:https://t.co/aWIOCzYRxQ#ThankYouOwen #JamKeKhelo pic.twitter.com/7If3frW9al
also read: Women's World Cup: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം; സെമി പ്രതീക്ഷയില്‍ ഇന്ത്യൻ വനിത ടീം
കണ്ടുമുട്ടിയ ആളുകൾ, ക്ലബ്ബിൽ സ്ഥാപിച്ച ബന്ധങ്ങൾ എന്നിവ ഫുട്ബോളിൽ നിന്നും തനിക്ക് ലഭിച്ച ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. ടീമംഗങ്ങളുമായുള്ള സൗഹൃദം താനെന്നും ഹൃദയത്തില്‍ സൂക്ഷിക്കും. കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടാണ് തിരിച്ചുപോകുന്നത്.
ഭാവിയിൽ ഇന്ത്യയിലേക്ക് മടങ്ങുകയാണെങ്കിൽ, ആ സമയത്ത് ക്ലബ്ബിന് തന്‍റെ സേവനം ആവശ്യമാണെങ്കില്‍ ആദ്യ ചോയ്സ് ജംഷഡ്‌പൂരായിരിക്കും. ആരാധകരെ നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്നതിൽ വളരെ സങ്കടമുണ്ടെന്നും ഓവന്‍ കോയ്ല്‍ പറഞ്ഞു.