ETV Bharat / sports

ISL 2023-24 Odisha FC vs Mumbai City FC : 'അടിയും തിരിച്ചടിയും', ഒഡിഷ എഫ്‌സി മുംബൈ സിറ്റി പോരാട്ടം സമനിലയില്‍ - ഐഎസ്എല്‍ പോയിന്‍റ് പട്ടിക

Odisha FC vs Mumbai City FC Result : ഐഎസ്എല്‍ 2023-24 സീസണിലെ ഒഡിഷ എഫ്‌സി- മുംബൈ സിറ്റി എഫ്‌സി മത്സരം സമനിലയില്‍. ഭുവനേശ്വറില്‍ നടന്ന മത്സരം ഇരു ടീമും അവസാനിപ്പിച്ചത് രണ്ട് ഗോളുകള്‍ നേടി.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Sep 29, 2023, 7:01 AM IST

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ (Indian Super League - ISL) മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ (Mumbai City FC) സമനിലയില്‍ കുരുക്കി ഒഡിഷ എഫ്‌ സി (Odisha FC). ഒഡിഷയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത് (Odisha FC vs Mumbai City FC Result). ജെറി മാവിമിങ്‌താങ്ക (Jerry Mawihmingthanga) റോയ് കൃഷ്‌ണ (Roy Krishna) എന്നിവര്‍ ആതിഥേയര്‍ക്കായി ഗോള്‍ നേടിയപ്പോള്‍ റോസ്റ്റിന്‍ ഗ്രിഫിത്സ് (Rostyn Griffiths), ജോര്‍ഗെ പെരേര ഡയസ് (Jorge Pereyra Diaz) എന്നിവരാണ് മുംബൈക്കായി എതിര്‍ ഗോള്‍ വലയില്‍ പന്തെത്തിച്ചത്.

സീസണില്‍ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമായിരുന്നുവിത്. ആദ്യ മത്സരത്തില്‍ ജയം പിടിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചിരുന്നു. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ് ഒഡിഷ, മുംബൈ ടീമുകള്‍ (ISL 2023-24 Points Table).

ഒഡിഷ- മുംബൈ സിറ്റി മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ആദ്യത്തെ ഗോള്‍ പിറന്നത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒഡിഷയാണ് ആദ്യം മുന്നിലെത്തിയത്. ജെറി ആയിരുന്നു ഗോള്‍ സ്‌കോറര്‍.

രണ്ടാം പകുതി തുടങ്ങി രണ്ട് മിനിട്ടിനുള്ളില്‍ തന്നെ തിരിച്ചടിക്കാന്‍ മുംബൈ സിറ്റിക്കായി. അവരുടെ സ്‌കോട്ടിഷ് താരം ഗ്രേഗ് സ്റ്റ്യുവര്‍ട്ടിന്‍റെ അസിസ്റ്റില്‍ നിന്നും റോസ്റ്റിന്‍ ഗ്രിഫിത്സ് ആയിരുന്നു സന്ദര്‍ശകരെ മത്സരത്തില്‍ ആതിഥേയര്‍ക്കൊപ്പമെത്തിച്ചത്.

തുടര്‍ന്ന് ആക്രമണം കടുപ്പിച്ച ഒഡിഷയ്‌ക്ക് മത്സരത്തിന്‍റെ 76-ാം മിനിട്ടില്‍ ലീഡുയര്‍ത്താനായി. പെനാല്‍ട്ടിയിലൂടെ റോയ്‌ കൃഷ്‌ണയായിരുന്നു ആതിഥേയര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്. അധികം വൈകാതെ തന്നെ മുംബൈ സമനില ഗോള്‍ കണ്ടെത്തുകയും ചെയ്‌തു.

മത്സരത്തിന്‍റെ 88-ാം മിനിട്ടിലായിരുന്നു മുംബൈ സിറ്റി രണ്ടാം ഗോള്‍ നേടിയത്. വിക്രം പ്രതാപ് സിങ് നല്‍കിയ പാസില്‍ നിന്നും മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായിരുന്ന പെരേര ഡയസായിരുന്നു മുംബൈക്കായി സ്‌കോര്‍ ചെയ്‌തത്.

ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരായാണ് (Kerala Blasters FC). സീസണിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത ബ്ലാസ്റ്റേഴ്‌സ് ഒക്‌ടോബര്‍ എട്ടിനാണ് മുംബൈയെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുന്നത്. ഒക്‌ടോബര്‍ ഏഴിന് എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ഒഡിഷയുടെ അടുത്ത മത്സരം.

Also Read : Kerala Blasters Complaint Against Racism Incident: കളിക്കളത്തിലെ വംശീയാധിക്ഷേപം, പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.