ETV Bharat / sports

കബഡി ടീം പാകിസ്ഥാനില്‍;  നടുക്കം രേഖപ്പെടുത്തി ഐഒഎ

പാകിസ്ഥാനില്‍ നടക്കുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തിയ സംഘത്തിന് രാജ്യത്തിന്‍റെ പേരില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് ഐഒസി പ്രസിഡന്‍റ് നരീന്ദ്രർ ബത്ര

ioa news  narinder batra news  ioa chief news  Kabaddi team news  ഐഒഎ വാർത്ത  ഐഒഎ വാർത്ത  നരീന്ദ്രർ ബത്ര വാർത്ത  ഐഒഎ അധ്യക്ഷൻ വാർത്ത  കബഡി ടീം വാർത്ത
ബത്ര
author img

By

Published : Feb 10, 2020, 8:18 PM IST

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നടക്കുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരങ്ങൾ അനുമതിയില്ലാതെ പോയതില്‍ നടുക്കം രേഖപ്പടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ടീമല്ല പാകിസ്ഥാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതെന്ന് ഐഒസി പ്രസിഡന്‍റ് നരീന്ദ്രർ ബത്ര മാധ്യമങ്ങളോട് പറഞ്ഞു. അവർക്ക് രാജ്യത്തിന്‍റെ പേരില്‍ മത്സരിക്കാനാവില്ല. അമേച്വർ കബഡി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ(എകെഎഫ്ഐ)യുടെ അംഗീകാരത്തോടെയല്ല ടീം പാകിസ്ഥാനിലേക്ക് പോയത്. എത്രപേരാണ് പാകിസ്ഥാനിലേക്ക് പോയതെന്നതിനെ കുറിച്ച് ധാരണയില്ല. ഐഒസിയില്‍ അംഗമായ കബഡി ഫെഡറേഷന്‍ ഇതേ കുറിച്ച് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല. അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഇതേ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്നും നരീന്ദ്രർ ബത്ര വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള സംഘം പാകിസ്ഥാനില്‍ നടക്കുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് നിലവിലെ എകെഎഫ്‌ഐയുടെ അധ്യക്ഷന്‍ കൂടിയായ റിട്ടയേർഡ് ജസ്റ്റിസ് എസ്‌പി ഗാർഗും വ്യക്തമാക്കി.

ioa news  narinder batra news  ioa chief news  Kabaddi team news  ഐഒഎ വാർത്ത  ഐഒഎ വാർത്ത  നരീന്ദ്രർ ബത്ര വാർത്ത  ഐഒഎ അധ്യക്ഷൻ വാർത്ത  കബഡി ടീം വാർത്ത
ലോക കബഡി ചാമ്പ്യന്‍ഷിപ്പിനായി ലാഹോറില്‍ എത്തിയ ഇന്ത്യയില്‍ നിന്നുള്ള സംഘം.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീം ലാഹോർ അതിർത്തി കടന്നാണ് പാകിസ്ഥാനില്‍ എത്തിയത്. ആദ്യമായാണ് ലോക കബഡി ചാമ്പ്യന്‍ഷിപ്പിന് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുമ്പ് നടന്ന ആറ് തവണയും ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയായിരുന്നു. ഇതില്‍ 2010-ലും 2019-ലും ഇന്ത്യ ജേതാക്കളാവുകയും ചെയ്‌തു.

വിദേശത്ത് നടക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ നിയമ പ്രകാരം അതത് ഫെഡറേഷനുകൾ കേന്ദ്ര കായിക മന്ത്രാലയവുമായി ബന്ധപ്പെടണം. തുടർന്ന് വിദേശ കാര്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതിക്കായി ഈ അപേക്ഷ സമർപ്പിക്കും. സർക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെയോ അല്ലാതെയൊ മത്സരിക്കുന്ന എല്ലാ കായിക താരങ്ങളും ഈ നടപടികൾ പാലിക്കണം.

കബഡി മത്സര നിയമങ്ങൾ.

10 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പാകിസ്ഥാനിലെ മൂന്ന് നഗരങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 24 മത്സരങ്ങളാണ് നടക്കുക. ഒരു കോടി രൂപയാണ് സമ്മാന തുക. രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 75 ലക്ഷം രൂപ പാരിതോഷികമായി ലഭിക്കും.

Intro:Body:

ss

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.