ജക്കാര്‍ത്ത : ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ കിരീടം നേടി ലോക ഒന്നാം നമ്പര്‍ താരമായ ഡെന്മാര്‍ക്കിന്‍റെ വിക്‌ടര്‍ അക്‌സെല്‍സെന്‍. പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ തായ്‌വാന്‍റെ ചോ ടിയന്‍ ചെന്നിനെയാണ് ഡാനിഷ് താരം തോല്‍പ്പിച്ചത്. 41 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അക്‌സെല്‍സെന്‍റെ വിജയം. സ്കോര്‍: 21-10, 21-12.
വനിത വിഭാഗം സിംഗിള്‍സ് വിഭാഗത്തില്‍ ചൈനയുടെ ചെന്‍ യുഫെയ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ തായ്‌ലന്‍ഡിന്‍റെ രത്ചനോക് ഇന്‍റനോണിനെയാണ് ചൈനീസ് താരം മറികടന്നത്. 74 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് യുഫെയ് മത്സരം പിടിച്ചത്. സ്‌കോര്‍: 21-16, 18-21, 21-15.