ETV Bharat / sports

റെയ്‌ജാവിക് ഓപ്പണില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദയ്‌ക്ക് കിരീടം - റെയ്‌ജാവിക് ഓപ്പണ്‍ ചെസ്‌ ടൂര്‍ണമെന്‍റ്

റെയ്‌ജാവിക് ഓപ്പണില്‍ ഒമ്പത് റൗണ്ടുകളിൽ നിന്ന് 7.5 പോയിന്‍റുമായാണ് പ്രജ്ഞാനന്ദയുടെ ജയം

Indian Grandmaster Praggnanandhaa wins Reykjavik Open chess  R Pragganandhaa  D Gukesh  Reykjavik Open chess  റെയ്‌ജാവിക് ഓപ്പണ്‍ ചെസ്‌ ടൂര്‍ണമെന്‍റ്  ആര്‍.പ്രജ്ഞാനന്ദ
റെയ്‌ജാവിക് ഓപ്പണില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദയ്‌ക്ക് കിരീടം
author img

By

Published : Apr 13, 2022, 4:31 PM IST

റെയ്‌ജാവിക് (ഐസ്‌ലാന്‍റ്) : റെയ്‌ജാവിക് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദയ്‌ക്ക് കിരീടം. ഒമ്പത് റൗണ്ടുകളിൽ നിന്ന് 7.5 പോയിന്‍റുമായാണ് പ്രജ്ഞാനന്ദയുടെ ജയം. ഫൈനല്‍ റൗണ്ട് പോരാട്ടത്തില്‍ നാട്ടുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷിനെയാണ് താരം പരാജയപ്പെടുത്തിയത്.

ഉയർന്ന റേറ്റിങ്ങുള്ള ഇന്ത്യൻ താരം ഒമ്പത് റൗണ്ടുകളിലും തോൽവിയറിയാതെയാണ് മുന്നേറിയത്. അവസാന രണ്ട് റൗണ്ടുകളിലെ (മാത്യു കോർനെറ്റ് (ഫ്രാൻസ്), ഗുകേഷ്) വിജയങ്ങളുള്‍പ്പടെ ആകെ നാല് വിജയങ്ങളാണ് താരം പിടിച്ചത്. ഇതില്‍ കഴിഞ്ഞ വർഷം 12 വയസും നാല് മാസവും പ്രായമുള്ളപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററായി മാറിയ അമേരിക്കയുടെ അഭിമന്യു മിശ്രയ്‌ക്കെതിരെ നേടിയ വിജയവും ഉള്‍പ്പെടുന്നു.

also read: ETV BHARAT EXCLUSIVE | വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍

ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് താരം ശ്രദ്ധനേടിയിരുന്നു. ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്‍റായ എയർതിങ്സ് മാസ്റ്റേഴ്‌സിലാണ് ലോക ഒന്നാം നമ്പറായ കാള്‍സണെ പ്രജ്ഞാനന്ദ തറപറ്റിച്ചത്. ചെന്നൈ സ്വദേശികളായ രമേഷ്ബാബു- നാഗലക്ഷ്മി ദമ്പതികളുടെ മകനാണ് ഈ 16 കാരന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.