ETV Bharat / sports

ഡച്ച് കോട്ടയിൽ തട്ടി വീണ് അമേരിക്ക; നെതർലൻഡ്‌സ് ക്വാർട്ടറിൽ - fifa world cup

രണ്ട് അസിസ്റ്റുകളും ഒരു ഗോളുമായി ഡെൻസൽ ഡംഫ്രിസ് നിറഞ്ഞാടിയ മത്സരത്തിൽ ആധികാരികമായിരുന്നു നെതർലൻഡ്‌സിന്‍റെ വിജയം

Netherlands defeated USA  Netherlands to quarter final  നെതർലാൻഡ്‌സ് vs അമേരിക്ക  Netherlands vs USA  Netherlands vs America  അമേരിക്ക vs നെതർലാൻഡ്‌സ്  memphis depay  daley blind  denzel dumfries  മെംഫിസ് ഡീപേ  ഡാലെ ബ്ലിന്‍ഡ്  ഡെന്‍സല്‍ ഡംഫ്രിസ്  fifa world cup  qatar world cup
ഡച്ച് കോട്ടയിൽ തട്ടി വീണ് അമേരിക്ക; നെതർലാൻഡ്‌സ് ക്വാർട്ടറിൽ
author img

By

Published : Dec 4, 2022, 8:32 AM IST

ദോഹ: ലോകകപ്പിന്‍റെ ആദ്യ പ്രീ ക്വാർട്ടറിൽ അമേരിക്കയെ തോൽപ്പിച്ച നെതർലൻഡ്‌സ് ക്വാർട്ടറിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഓറഞ്ചുപടയുടെ വിജയം. മെംഫിസ് ഡീപേ, ഡാലെ ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി വലകുലുക്കിയപ്പോള്‍ അമേരിക്കയുടെ ആശ്വാസ ഗോള്‍ ഹാജി റൈറ്റ് സ്വന്തമാക്കി. ഇത് ഏഴാം തവണയാണ് ഓറഞ്ചുപട ലോകകപ്പിന്‍റെ ക്വാർട്ടറിൽ കടക്കുന്നത്.

പതിയെ തുടങ്ങിയ നെതർലൻഡ്‌സിനെയാണ് മത്സരത്തിൽ കാണാനായത്. മൂന്നാം മിനിറ്റിൽ തന്നെ ആദ്യ അവസരം സൃഷ്‌ടിച്ചത് അമേരിക്കയായിരുന്നു. ഡച്ചുപടയുടെ ഓഫ്‌സൈഡ് കെണി പൊളിച്ച ക്രിസ്റ്റ്യൻ പുലിസിച്ചിന്‍റെ മികച്ച ഷോട്ട് ഗോൾകീപ്പർ നെപ്പോർട്ടിന്‍റെ ധൈര്യപൂർവമുള്ള സേവ് തുടക്കത്തിൽ ലീഡ് വഴങ്ങുന്നതിൽ നിന്ന് ഡച്ചുകാരെ രക്ഷിച്ചു.

എന്നാൽ പത്താം മിനിട്ടിൽ നെതർലൻഡ്‌സ് തങ്ങളുടെ ക്ലാസ് തെളിയിച്ചു കൊണ്ടുള്ള ഗോളടിച്ച് കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. അമേരിക്കൻ താരങ്ങളെല്ലാം എതിർപാളയത്തിൽ നിന്ന ഉചിതമായ സമയത്ത് വൺടച്ച് പാസുകൾക്കൊടുവിൽ ഡെന്‍സല്‍ ഡംഫ്രിസ് നല്‍കിയ ക്രോസ് ഡീപേ അനായാസം വലയിലെത്തിക്കുകയായിരുന്നു.

ആ ഗോളോടെ ഡച്ച് ടീം കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് പിന്നെ കണ്ടത്. ആക്രമണനീക്കങ്ങളിൽ താൽപര്യം കാണിച്ച അവർ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ തുടങ്ങി. കോഡി ഗാക്‌പോയും മെംഫിസും അവസരങ്ങൾ നഷ്‌ടമാക്കി. ഓറഞ്ചുകാരുടെ പാസിങ് ഗെയിമിനിടയിൽ അമേരിക്കയുടെ ചില നീക്കങ്ങളും കണ്ടു.

ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ ആദ്യഗോളിനെ ഓർമിപ്പിക്കുന്ന വിധത്തിൽ ഓറഞ്ചുകാരുടെ രണ്ടാം ഗോളും വന്നു. ഇത്തവണയും വൺടച്ച് പാസുകൾക്കൊടുവിൽ ബോക്സിലേക്ക് പന്തെത്തിച്ചത് ഡംഫ്രിസ് തന്നെ. മെംഫിസിന് പകരം ഗോളിലേക്ക് തിരിച്ചുവിട്ടത് ഡാലി ബ്ലിൻഡാണെന്ന ഒരു വ്യത്യാസം മാത്രം..

61-ാം മിനിറ്റില്‍ ഡീപേയുടെ ഷോട്ട് യുഎസ് ഗോളി തട്ടിയകറ്റി. പിന്നാലെ 72-ാം മിനിറ്റില്‍ ടര്‍ണര്‍ ഇരട്ട സേവുമായി തിളങ്ങി. കൂപ്പ്‌മെയ്‌നേഴ്‌സിന്റെ ഷോട്ട് ആദ്യ തടഞ്ഞ ടര്‍ണര്‍, പിന്നാലെ ഡീപേയുടെ ഹെഡറും തടഞ്ഞു. പന്ത് കിട്ടുമ്പോഴൊക്കെ തിരിച്ചാക്രമണം നടത്താൻ അമേരിക്ക ശ്രമിച്ചെങ്കിലും തുറന്ന അവസരങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല.

ഒടുവില്‍ 76-ാം മിനിറ്റില്‍ പകരക്കാരന്‍ ഹാജി റൈറ്റിലൂടെ ഒരു ഗോൾ മടക്കിയ അമേരിക്ക മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചു. ഒരു ഗോൾ മടക്കാനായത് അമേരിക്കക്കാർക്ക് ആവേശം പകർന്നപ്പോൾ ഡച്ച് ഏരിയയിൽ സമ്മർദനിമിഷങ്ങളുണ്ടായി.

എന്നാൽ 81-ാം മിനിറ്റില്‍ ഡംഫ്രിസിലൂടെ കളിയുടെ വിധിയെഴുതിയ മൂന്നാം ഗോൾ വന്നു. ഇടതുഭാഗത്തു നിന്ന് ബ്ലിൻഡ് ഉയർത്തി ബോക്‌സിനു കുറുകെ നൽകിയ പന്തിൽ കാൽവെക്കാൻ ഡംഫ്രിയ്‌സ് ഓടിവരുമ്പോൾ തടയാൻ ആരുമുണ്ടായിരുന്നില്ല. ക്ലോസ്‌റേഞ്ചിൽ നിന്ന് ഇടങ്കാലുകൊണ്ട് ഡച്ച് താരം നിലത്തേക്കു കുത്തിയിട്ട പന്ത് വലകുലുക്കുമ്പോൾ അമേരിക്കൻ കീപ്പർ നിസ്സാഹയനായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.