ETV Bharat / sports

ഔദ്യോഗിക പ്രഖ്യാപനം വന്നു, ബ്രസീല്‍ ടീമിന്‍റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍ - Brazil New Coach

Dorival Junior Appointed As New Brazil Coach : ബ്രസീല്‍ പുരുഷ ടീമിന്‍റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയറെ നിയമിച്ചു. 61കാരനായ ഡോറിവല്‍ ജൂനിയര്‍ സാവോ പോളയുടെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞാണ് ബ്രസീല്‍ ടീമിന്‍റെ ചുമതലയേറ്റെടുക്കുന്നത്.

Dorival Junior  Brazil Head Coach  Brazil New Coach  ഡോറിവല്‍ ജൂനിയര്‍
Dorival Junior
author img

By ETV Bharat Kerala Team

Published : Jan 11, 2024, 11:16 AM IST

റിയോ ഡി ജനീറോ : ബ്രസീല്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലകനായി (Brazil Head Coach) ഡോറിവല്‍ ജൂനിയര്‍ (Dorival Junior) എത്തുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (Brazilian Football Confederation - CBF). ബ്രസീലിയന്‍ ക്ലബ് സാവോ പോളയുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് 61കാരനായ ഡോറിവല്‍ ജൂനിയര്‍ കാനറിപ്പടയുടെ ചുമതല താത്കാലിക പരിശീലകന്‍ ഡിനിസില്‍ നിന്നും ഏറ്റെടുക്കുന്നത്. 2026 ലോകകപ്പ് വരെ ഡോറിവല്‍ ബ്രസീല്‍ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാവോ പോളയിലേക്ക് എത്തുന്നതിന് മുന്‍പ് ബ്രസീലിയന്‍ ക്ലബ് ഫ്ലെമെംഗോയുടെ പരിശീലകനായിരുന്നു ഡോറിവല്‍. 2022ല്‍ കോപ്പ ലിബർട്ടഡോസും ബ്രസീലിയൻ കപ്പും ഫ്ലെമെംഗോ നേടിയപ്പോള്‍ ഡോറിവല്‍ ജൂനിയറായിരുന്നു ടീമിന്‍റെ പരിശീലകന്‍. അത്‌ലറ്റിക്കോ മിനെയ്‌റോ, അത്‌ലറ്റിക്കോ പരാനെൻസ്, വാസ്‌കോ ഡ ഗാമ, ഇന്‍റര്‍നാസിയോണല്‍ എന്നീ ടീമുകളെയും ഡോറിവല്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

'ഡോറിവല്‍ ജൂനിയറാണ് ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ പുതിയ പരിശീലകന്‍. ഇന്ന് (ജനുവരി 11) ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് വച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലൂടെ ആയിരിക്കും അദ്ദേഹത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക' എന്നാണ് ഡോറിവല്‍ ജൂനിയറിന്‍റെ വരവ് സ്ഥിരീകരിച്ചുകൊണ്ട് സിബിഎഫ് ഔദ്യോഗികമായി പുറത്തുവിട്ട പ്രസ്‌താവന.

  • Dorival Júnior é o novo treinador da Seleção Brasileira Masculina. A entrevista coletiva com o técnico será realizada nesta quinta-feira (11), às 15h, na sede da CBF, no Rio de Janeiro (RJ). pic.twitter.com/7Ca1mMCXPX

    — CBF Futebol (@CBF_Futebol) January 10, 2024 " class="align-text-top noRightClick twitterSection" data=" ">

ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങളില്‍ ഉള്‍പ്പടെ ബ്രസീല്‍ തിരിച്ചടികള്‍ നേരിടുന്നതിനിടെയാണ് പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയറിന്‍റെ വരവ്. നിലവില്‍, ലോകകപ്പ് യോഗ്യത റൗണ്ടില്‍ സൗത്ത് അമേരിക്കന്‍ മേഖലിയില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്.

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ മുഖ്യപരിശീലകനായിരുന്ന ടിറ്റെ (Tite) രാജിവച്ചതോടെയാണ് ബ്രസീല്‍ ടീം പ്രതിസന്ധികളെ നേരിടാന്‍ തുടങ്ങിയത്. ടിറ്റെ സ്ഥാനമൊഴിഞ്ഞതോടെ അണ്ടര്‍ 20 ടീം പരിശീലകന്‍ റാമോൺ മെനെസെസ് കുറച്ച് കാലം ടീമിനെ പരിശീലിപ്പിച്ചു. തുടര്‍ന്നായിരുന്നു ഇടക്കാല പരിശീലകനായി ഫെര്‍ണാണ്ടോ ഡിനിസിനെ നിയമിക്കുന്നത് (Fernando Diniz).

എന്നാല്‍, ഡിനിസിന് കീഴില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ബ്രസീലിന് സാധിച്ചിരുന്നില്ല. ടിറ്റെയുടെ പകരക്കാരനായി ഒരു വിദേശ പരിശീലകനെ കണ്ടെത്താനായിരുന്നു ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. കാര്‍ലോ ആൻസലോട്ടി, സിനദിന്‍ സിദാന്‍, ഹോസെ മൗറീഞ്ഞ്യോ എന്നിവരായിരുന്നു ബ്രസീല്‍ ടീമിന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്നത്.

കാര്‍ലോ ആൻസലോട്ടിയെ ആയിരുന്നു ബ്രസീല്‍ പ്രധാനമായും നോട്ടമിട്ടിരുന്നതും. എന്നാല്‍, ആൻസലോട്ടി റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കിയതോടെ ബ്രസീലിന്‍റെ പദ്ധതികള്‍ പാളിപ്പോകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ ഡോറിവല്‍ ജൂനിയറെ മുഖ്യപരിശീലകനായി നിയമിക്കാന്‍ തയ്യാറായത്.

Also Read : മാഡ്രിഡ് ഡെര്‍ബിയിലെ 'ഗോളടിമേളം', അത്‌ലറ്റിക്കോയുടെ 'തലയരിഞ്ഞ്' റയല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.