ETV Bharat / sports

നെയ്‌മറെയും മെസിയേയും കരയ്ക്കുകയറ്റിയ അഭിഭാഷകന് ഫേസ്‌ബുക്കില്‍ വിമര്‍ശനുമായി ആരാധകര്‍

ബ്രസീല്‍, അര്‍ജന്‍റീന ആരാധകര്‍ കോഴിക്കോട് ചെറുപുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ മാറ്റാന്‍ അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയത്.

sreejith perumana  sreejith perumana facebook  sreejith perumana football cutout issue  cherupuzha cutout  കട്ടൗട്ടുകള്‍ മാറ്റാന്‍ പരാതി  ശ്രീജിത്ത് പെരുമന  ചാത്തമംഗലം  കട്ടൗട്ടുകള്‍ മാറ്റണമെന്ന പരാതി  ചെറുപുഴ കട്ടൗട്ട്
കട്ടൗട്ടുകള്‍ മാറ്റാന്‍ പരാതി നല്‍കിയ അഭിഭാഷകനെതിരെ ഫേസ്‌ബുക്കില്‍ വിമര്‍ശനുമായി ഫുട്‌ബോള്‍ ആരാധകര്‍
author img

By

Published : Nov 6, 2022, 10:02 AM IST

കോഴിക്കോട്: പുള്ളാവൂരിലെ ഫുട്‌ബോള്‍ ഫാന്‍സ് ചെറുപുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയ അഭിഭാഷകനെതിരെ ആരധകര്‍. കടുത്ത വിമർശനവും പരിഹാസവുമായി പരാതിക്കാരന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കമന്‍റുകള്‍ നിറയുകയാണ്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് കട്ടൗട്ടുകള്‍ മാറ്റണമെന്ന പരാതി നല്‍കിയത്.

  • " class="align-text-top noRightClick twitterSection" data="">

പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ നെയ്‌മറുടെ കട്ടൗട്ട് കരയിലും മെസിയുടേത് പുഴയ്‌ക്ക് നടുവിലെ തുരുത്തിലുമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. കരയില്‍ വെച്ച കട്ടൗട്ടുകള്‍ എങ്ങനെയാണ് പുഴയുടെ ഒഴുക്ക് തടയുക എന്നും ഫുട്‌ബോള്‍ ആരാധകര്‍ ചോദിച്ചു.

അഭിഭാഷകന്‍റെ പരാതിക്ക് പിന്നാലെ കട്ടൗട്ടുകള്‍ പുഴയില്‍ നിന്നും മാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.