ETV Bharat / sports

നെയ്‌മറില്ലാതെ കോപ്പ അമേരിക്ക, ശസ്ത്രക്രിയ കഴിഞ്ഞ താരത്തിന് ഒൻപത് മാസം വിശ്രമം

Neymar to miss Copa America 2024: കാല്‍മുട്ടിലെ ലിഗമെന്‍റിനേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ നെയ്‌മര്‍ക്ക് ഒമ്പത് മാസത്തോളം വിശ്രമം വേണമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഡോക്‌ടര്‍.

Brazil football team striker Neymar  Neymar to miss Copa America 2024  Brazil football team Doctor on Neymar Injury  Neymar Injury Updates  Copa America 2024 Schedule  ബ്രസീല്‍ ഫുട്‌ബോള്‍  നെയ്‌മര്‍ പരിക്ക്  നെയ്‌മര്‍ കോപ്പ അമേരിക്ക 2024  കോപ്പ അമേരിക്ക 2024 ഷെഡ്യൂള്‍  നെയ്‌മര്‍
Brazil football team striker Neymar to miss Copa America 2024
author img

By ETV Bharat Kerala Team

Published : Dec 20, 2023, 12:43 PM IST

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമന്‍റിന് ഒരുങ്ങുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന് കനത്ത തിരിച്ചടി. സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയ്‌ക്ക് ഉണ്ടാവില്ല. ( Brazil football team striker Neymar to miss Copa America 2024). പരിക്കിനെ തുടര്‍ന്ന് 31-കാരന് ടൂര്‍ണമെന്‍റിന് ഇറങ്ങാനാവില്ലെന്ന് ബ്രസീല്‍ ടീം ഡോക്‌ടര്‍ റോഡ്രിഗോ ലാസ്‌മറാണ് വ്യക്തമാക്കിയിരിക്കുന്നത്.

"അടുത്ത കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് നെയ്‌മര്‍ ഉണ്ടാവില്ല. പരിക്കില്‍ നിന്നും തിരികെ എത്താന്‍ അവന് മുന്നില്‍ മതിയായ സമയമില്ല. ഇക്കാര്യത്തില്‍ അനാവശ്യ റിസ്‌ക് എടുക്കാനാവില്ല"- റോഡ്രിഗോ ലാസ്‌മര്‍ പറഞ്ഞു. (Brazil football team Doctor Rodrigo Lasmar on Neymar Injury)

ഒമ്പത് മാസത്തെ വിശ്രമം: യൂറോപ്പിലെ അടുത്ത ക്ലബ് സീസണിന്‍റെ തുടക്കത്തിൽ താരത്തിന് തിരികെ എത്താനാവുമെന്ന് പ്രതീക്ഷയ്‌ക്കുന്നതായും അദ്ദേഹം പറഞ്ഞു. "2024 ഓഗസ്റ്റിൽ യൂറോപ്പിലെ ക്ലബ് സീസണിന്‍റെ തുടക്കത്തിൽ അവന്‍ കളിക്കളത്തിലേക്ക് തിരികെ എത്താന്‍ തയ്യാറാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

നമ്മള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ഒമ്പത് മാസത്തിന് മുമ്പ് ഒരു തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുന്നത് തീര്‍ത്തും അപക്വമാണ്"- ബ്രസീല്‍ ടീം ഡോക്‌ടര്‍ പറഞ്ഞു.

ഏറെക്കാലമായി പരിക്ക് വലയ്‌ക്കുന്ന നെയ്‌മര്‍ക്ക് കളിക്കളത്തില്‍ കാര്യമായ പ്രകടനത്തിന് സാധിച്ചിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ഒക്‌ടോബറില്‍ ഉറുഗ്വായ്ക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ താരത്തിന്‍റെ ഇടത് കാല്‍മുട്ടിന് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ലിഗമെന്‍റിനേറ്റ പരിക്കിന് നെയ്‌മര്‍ പിന്നീട് ശസ്‌ത്രക്രിയയ്‌ക്കും വിധേയനായി.

ശരീരത്തിന് ആ ലിഗമെന്‍റ് ശരിയാക്കാനുള്ള സമയം നല്‍കേണ്ടതുണ്ടെന്നും റോഡ്രിഗോ ലാസ്‌മര്‍ വ്യക്തമാക്കി. "ജീവശാസ്‌ത്രപരമായ ആ സമയത്തെ നമ്മള്‍ ബഹുമാനിക്കേണ്ടത് ഏറെ പ്രധാനമാണ്. ശരീരത്തിന് ആ ലിഗമെന്‍റ് ശരിയാക്കാന്‍ ആവശ്യമായ സമയം നല്‍കേണ്ടതുണ്ട്. അതിന് മുന്‍പ് ഒരു തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല"- അദ്ദേഹം പറഞ്ഞ് നിര്‍ത്തി.

ബ്രസീലിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനാണ് നെയ്‌മര്‍. ഇതേവരെ 129 മത്സരങ്ങളില്‍ നിന്നും 79 ഗോളുകളാണ് താരം അടിച്ചിട്ടുള്ളത്. അതേസമയം ക്ലബ് ഫുട്‌ബോളില്‍ സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാലിന്‍റെ താരമാണ് നെയ്‌മര്‍. പിഎസ്‌ജി വിട്ട നെയ്‌മറെ വമ്പന്‍ തുകയെറിഞ്ഞായിരുന്നു സൗദി ക്ലബ് സ്വന്തമാക്കിയത്.

എന്നാല്‍ അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ മാത്രം കളിച്ച താരത്തിന് ഒരു ഗോളാണ് നേടാന്‍ കഴിഞ്ഞത്. അതേസമയം അമേരിക്കയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന്‍റെ ആതിഥേയരാവുന്നത്. 2024 ജൂണ്‍ 20-നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. 14-നാണ് ഫൈനല്‍ നടക്കുക. (Copa America 2024 Schedule) ചിരവൈരികളായ അര്‍ജന്‍റീനയാണ് നിലവിലെ ചാമ്പ്യന്മാര്‍.

ALSO READ: 'അട്ടിമറി നടന്നില്ലെങ്കില്‍ വമ്പൻമാർക്ക് കാര്യങ്ങൾ ഈസി'...യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് റെഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.