ETV Bharat / sports

winter olympics 2022: ആരിഫ് ഖാൻ വിന്‍റർ ഒളിമ്പിക്‌സിന്, ബീജിങ്ങിലേക്ക് പുറപ്പെട്ടു

സ്ലാലോം, ജയന്‍റ് സ്ലാലോം എന്നീ ഇനങ്ങളിലാണ് ആരിഫ് ഖാൻ പങ്കെടുക്കുന്നത്. 2022 വിന്‍റർ ഒളിമ്പിക് ഗെയിംസിൽ ബെർത്ത് ഉറപ്പിക്കുന്ന രാജ്യത്ത് നിന്നുള്ള ഏക അത്‌ലറ്റാണ് ആരിഫ് ഖാൻ.

Skier Arif Khan  2022 Beijing Winter Olympics  Indian team leaves for Winter Olympics  Indian Olympic Association  സ്‌കിയർ ആരിഫ് ഖാൻ ബീജിങ്ങിലേക്ക് പുറപ്പെട്ടു  2022 ബീജിങ് വിന്‍റർ ഒളിമ്പിക്‌സ്  സ്‌കിയർ ആരിഫ് ഖാൻ
winter olympics 2022: സ്‌കിയർ ആരിഫ് ഖാൻ ബീജിങ്ങിലേക്ക് പുറപ്പെട്ടു
author img

By

Published : Feb 1, 2022, 3:32 PM IST

ന്യൂഡൽഹി: 2022 ബീജിങ് വിന്‍റർ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക അത്‌ലറ്റായ സ്‌കിയർ ആരിഫ് ഖാൻ ബീജിങ്ങിലേക്ക് പുറപ്പെട്ടു. ഷെഫ് ഡി മിഷൻ ഹർജീന്ദർ സിങ്ങിനും സപ്പോർട്ട് സ്റ്റാഫിനും ഒപ്പമാണ് താരം ഒളിമ്പിക്‌സിനായി ചൈനയിലേക്ക് യാത്ര തിരിച്ചത്. സ്ലാലോം, ജയന്‍റ് സ്ലാലോം എന്നീ ഇനങ്ങളിലാണ് ജമ്മു കാശ്‌മീർ സ്വദേശിയായ ആരിഫ് പങ്കെടുക്കുന്നത്.

ടാർഗെറ്റ് ഒളിമ്പിക്‌സ് പോഡിയം സ്കീമിൽ ഉൾപ്പെടുത്തി നടത്തിയ പരിശീലനങ്ങൾ തന്‍റെ പ്രകടനങ്ങൾ മെച്ചപ്പെടുത്തി എന്ന് ആരിഫ് പറഞ്ഞു. 'ഞാൻ കുറച്ച് വർഷങ്ങളായി കഠിനമായി പരിശീലിക്കുന്നു. ലോകത്തിലെ മികച്ച 30-ൽ ഇടം നേടണമെന്നാണ് എന്‍റെ ആഗ്രഹം. മെഡൽ നേടുക എന്നത് പോലെയാണ് മികച്ച 30-ൽ ഇടം നേടുക എന്നതും', ആരിഫ് കൂട്ടിച്ചേർത്തു.

ALSO READ: വീണ്ടും പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ് മെസി, കാരണം ഇതാണ്...

2022 വിന്‍റർ ഒളിമ്പിക് ഗെയിംസിൽ ബെർത്ത് ഉറപ്പിക്കുന്ന രാജ്യത്ത് നിന്നുള്ള ഏക അത്‌ലറ്റാണ് ആരിഫ് ഖാൻ. കൂടാതെ രണ്ട് വ്യത്യസ്‌ത വിന്‍റർ ഒളിമ്പിക്‌സ് ഇനങ്ങളിൽ നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ഖാനെത്തേടിയെത്തിയിരുന്നു.

2011-ൽ ഉത്തരാഖണ്ഡിൽ നടന്ന സൗത്ത് ഏഷ്യൻ വിന്‍റർ ഗെയിംസിൽ സ്ലാലോം, ജയന്‍റ് സ്ലാലോം ഇനങ്ങളിൽ രണ്ട് സ്വർണ്ണ മെഡലുകൾ താരം സ്വന്തമാക്കിയിരുന്നു. സപ്പോറോയിൽ 2017ൽ നടന്ന ഏഷ്യൻ വിന്‍റർ ഗെയിംസിലും ആരിഫ് പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.