ETV Bharat / sports

24 മണിക്കൂറും മെസിയും; പ്രതീക്ഷയോടെ ബാഴ്‌സ

author img

By

Published : Jun 30, 2021, 7:49 PM IST

ബാഴ്‌സലോണയുമായുള്ള മെസിയുടെ നിലവിലെ കരാര്‍ അവസാനിക്കാന്‍ 24 മണിക്കൂര്‍ മാത്രമെ ബാക്കിയുള്ളു.

മെസിയും ബാഴ്‌സലോണയും വാര്‍ത്ത  മെസിയും ഫ്രീ ട്രാന്‍സ്‌ഫറും വാര്‍ത്ത  മെസിയും പുതിയ കരാറും വാര്‍ത്ത  messi and barcelona news  messi and free transfer news  messi and new contract news
മെസി

ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരുമോ ഇല്ലയോ എന്നറിയാൻ മണിക്കൂറുകൾ മാത്രം. വരുന്ന 24 മണിക്കൂറിനുള്ളില്‍ മെസി കരാര്‍ പുതുക്കിയില്ലെങ്കില്‍ അത് ഫുട്‌ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചാ വിഷയമാകും. അതോടെ ലോകത്തെ ഏത് ക്ലബിനും മെസിയെ ട്രാന്‍സ്‌ഫര്‍ ഫീ നല്‍കാതെ സ്വന്തമാക്കാം.

മെസി എവിടെയും പോകില്ലെന്ന്

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന സൂചന നല്‍കി ബാഴ്‌സ പ്രസിഡന്‍റ് യുവാന്‍ ലപോര്‍ട്ട രംഗത്ത് വന്നു. മെസി ബാഴ്‌സലോണയില്‍ തുടരുമെന്ന പ്രതീക്ഷയിലാണ് ലപോര്‍ട്ട. കറ്റാലന്‍ ക്ലബുമായി രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമാണ് മെസിക്കുള്ളത്. 13-ാം വയസില്‍ യൂത്ത് ടീമിലൂടെ നൗ കാമ്പിലെത്തിയ മെസി 2005 ജൂലൈ ഒന്നിന് ബാഴ്‌സലോണയുടെ സീനിയര്‍ ടീമുമായി കരാര്‍ ഒപ്പിട്ടു.

ബാഴ്‌സയുടെ മെസി.. മെസിയുടെ ബാഴ്‌സ

21 വര്‍ഷത്തിനുള്ളില്‍ ബാഴ്‌സക്കായി 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ മെസി 672 ഗോളുകളാണ് അടിച്ച് കൂട്ടിയത്. 305 ഗോള്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്‌തു. ലാലിഗയില്‍ മാത്രം 474 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച മെസി ചാമ്പ്യന്‍സ് ലീഗില്‍ 120 ഗോളുകളും സ്വന്തമാക്കി. നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ബാഴ്‌സയുടെ ഷെല്‍ഫിലെത്തിച്ച അര്‍ജന്‍റീനന്‍ താരം മൂന്ന് തവണ ക്ലബ് ലോകകപ്പിലും 10 തവണ ലാലിഗയിലും മുത്തമിട്ടു.

റെക്കോഡുകളുടെ മെസി

ആറ് തവണ ബാലന്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസി കഴിഞ്ഞ ദിവസമാണ് തന്‍റെ 34-ാം ജന്മദിനം ആഘോഷിച്ചത്. അര്‍ജന്‍റീനക്കായി കോപ്പ അമേരിക്കയില്‍ കളിക്കുന്നതിനിടെയാണ് മെസിയുടെ ജന്മദിനാഘോഷം നടന്നത്. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ അര്‍ജന്‍റീനക്കായി ഏറ്റവും കൂടുതല്‍ മത്സരത്തില്‍ ബൂട്ടുകെട്ടുന്ന താരമെന്ന റെക്കോഡും മെസി സ്വന്തമാക്കിയിരുന്നു.

Also Read: കാല്‍പന്തിന്‍റെ ലോകത്തെ മിശിഹക്ക് ജന്മദിനം; മെസി@ 34

ബാഴ്‌സലോണ വിടുന്ന പക്ഷം മെസിയെ സ്വന്തമാക്കാനായി വമ്പന്‍മാരാണ് വല വിരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ലീഗിലെ കരുത്തരായ പിഎസ്‌ജിയും ഉള്‍പ്പെടെയുള്ള ക്ലബുകളാണ് മെസിയെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.