എറണാകുളം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ ഗോൾ മഴയിൽ മുക്കി കേരളം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്‍റെ വിജയം.
കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ഗോള്‍ നേടിയപ്പോൾ തൻവീറിന്‍റെ സെൽഫ്ഗോൾ ടീമിനെ അഞ്ച് ഗോൾ വിജയത്തിലേക്കെത്തിച്ചു. ലക്ഷദ്വീപ് താരത്തിന് മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ചുവപ്പുകാർഡ് ലഭിച്ചതിനാൽ 10 പേരുമായിട്ടായിരുന്നു കളിച്ചത്.
-
Santosh Trophy 2021-22: South Zone Qualifiers
— Kerala Football (@KeralaFootball) December 1, 2021 " class="align-text-top noRightClick twitterSection" data="
Kerala 5 - 0 Lakshadweep
Full Time
Nijo Gilbert 4'(P), Jesin 12', (Own Goal) 36', S Rajesh 82', Arjun 90'#SantoshTrophy pic.twitter.com/NWZFG30ELx
">Santosh Trophy 2021-22: South Zone Qualifiers
— Kerala Football (@KeralaFootball) December 1, 2021
Kerala 5 - 0 Lakshadweep
Full Time
Nijo Gilbert 4'(P), Jesin 12', (Own Goal) 36', S Rajesh 82', Arjun 90'#SantoshTrophy pic.twitter.com/NWZFG30ELxSantosh Trophy 2021-22: South Zone Qualifiers
— Kerala Football (@KeralaFootball) December 1, 2021
Kerala 5 - 0 Lakshadweep
Full Time
Nijo Gilbert 4'(P), Jesin 12', (Own Goal) 36', S Rajesh 82', Arjun 90'#SantoshTrophy pic.twitter.com/NWZFG30ELx
മത്സരത്തിന്‍റെ നാലാം മിനിട്ടിൽ തന്നെ പെനാൽറ്റിയിലൂടെ നിജോ ഗില്‍ബര്‍ട്ട് കേരളത്തിനായി വല കുലുക്കി. പിന്നാലെ 12-ാം മിനിട്ടിൽ ജെസിനും ഗോൾ നേടി. 36-ാം മിനിട്ടിൽ തൻവീറിന്‍റെ സെൽഫ് ഗോളിലൂടെ ആദ്യ പകുതിയിൽ കേരളത്തിന്‍റെ ഗോൾ നേട്ടം മൂന്നായി.
ALSO READ: Pro Kabaddi League: പ്രോ കബഡി ലീഗ് സീസണ്‍ 8 ഡിസംബർ 22 മുതൽ
രണ്ടാം പകുതിയിലും ആക്രമിച്ച കളിച്ച കേരളം 82-ാം മിനിട്ടിൽ രാജേഷിലൂടെയും 92-ാം മിനിട്ടിൽ അര്‍ജുന്‍ ജയരാജിലൂടെയും വലകുലുക്കി. മൂന്നാം തീയതി ആൻഡമാൻ നിക്കോബാറിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.