ETV Bharat / sports

ലെവാൻഡോസ്‌കിക്ക് ബാലൺ ദ്യോർ ലഭിച്ചേക്കും; മെസിയുടെ വാക്കുകളില്‍ 'ചിന്തിച്ച്' ഫ്രാൻസ് ഫുട്‌ബോൾ - ഫ്രാൻസ് ഫുട്‌ബോൾ മാഗസിന്‍ എഡിറ്റർ ഇൻ ചീഫ് പാസ്‌കൽ ഫെറെ

ഫ്രാൻസ് ഫുട്‌ബോൾ മാഗസിന്‍ എഡിറ്റർ ഇൻ ചീഫ് പാസ്‌കൽ ഫെറെയാണ് ലെവാൻഡോസ്‌കിക്ക് ബാലൺ ദ്യോർ നല്‍കിയേക്കുമെന്ന സൂചന നല്‍കുന്നത്.

ഫ്രാൻസ് ഫുട്‌ബോൾ മാഗസിന്‍  Lewandowski Could Win Ballon D'Or  Pascal Ferre  ലെവാൻഡോസ്‌കിക്ക് ബാലൺ ദ്യോർ ലഭിച്ചേക്കും  ഫ്രാൻസ് ഫുട്‌ബോൾ മാഗസിന്‍ എഡിറ്റർ ഇൻ ചീഫ് പാസ്‌കൽ ഫെറെ
ലെവാൻഡോസ്‌കിക്ക് ബാലൺ ദ്യോർ ലഭിച്ചേക്കും; മെസിയുടെ വാക്കുകളില്‍ ചിന്തിച്ച് ഫ്രാൻസ് ഫുട്‌ബോൾ
author img

By

Published : Dec 2, 2021, 7:46 PM IST

പാരീസ്: പോളണ്ട് ക്യാപ്റ്റന്‍ റോബർട്ട് ലെവാൻഡോസ്‌കിക്ക് ബാലൺ ദ്യോർ പുരസ്‌കാരം ലഭിച്ചേക്കും. കൊവിഡിനെ തുടര്‍ന്ന് 2020ല്‍ നല്‍കാതിരുന്ന പുരസ്‌ക്കാരം താരത്തിന് നൽകിയേക്കും എന്ന സൂചനയുമായി ഫ്രാൻസ് ഫുട്‌ബോൾ മാഗസിന്‍ എഡിറ്റർ ഇൻ ചീഫ് പാസ്‌കൽ ഫെറെയാണ് രംഗത്തെത്തിയത്.

ജർമൻ മാധ്യമമായ ബുലിന്യൂസിന്‍റെ പ്രതിനിധി വാട്‌സണ് നല്‍കിയ അഭിമുഖത്തിലാണ് ഫെറെ ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഏഴാം പുരസ്‌കാരം സ്വീകരിച്ച് സൂപ്പര്‍ താരം ലയണ്‍ മെസി നടത്തിയ പ്രസംഗമാണ് ഫ്രാന്‍സ് ഫുട്‌ബോളിനെ ചിന്തിപ്പിച്ചിരിക്കുന്നത്.

''മെസി പറഞ്ഞ കാര്യങ്ങള്‍ മികച്ചതും ബുദ്ധിപരവുമായിരുന്നു. എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതില്ലെന്നാണ് ഞാൻ കരുതുന്നത്. നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം. അതേസമയം, ജനാധിപത്യത്തെ പിന്‍പറ്റി വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ബാലൺ ദ്യോറിന്‍റെ ചരിത്രത്തെ ബഹുമാനിക്കുകയും വേണം.

കഴിഞ്ഞ വര്‍ഷം (2020-ൽ) ലെവാൻഡോസ്‌കി തന്നെയാണോ പുരസ്‌ക്കാരം നേടേണ്ടിയിരുന്നത് എന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പില്ല. കാരണം വോട്ടെടുപ്പ് നടന്നിട്ടില്ല. പക്ഷെ സത്യം പറയുകയാണെങ്കില്‍ ആ പുരസ്‌കാരത്തിന് ലെവാൻഡോസ്‌കിക്ക് അര്‍ഹതയുണ്ട്''. പാസ്‌കൽ ഫെറെ പറഞ്ഞു.

പോയ വർഷത്തെ ഏറ്റവും മികച്ച താരം ലെവാൻഡോസ്‌കിയാണെന്നായിരുന്നു മെസി പ്രതികരിച്ചത്. 'കൊവിഡ് മൂലം നല്‍കാതിരുന്ന 2020 ലെ ബാല്യൺ ദ്യോർ പുരസ്‌കാരം നല്‍കാൻ ഫ്രാൻസ് ഫുട്‌ബോൾ തയ്യാറാകണം. ലെവാൻഡോസ്‌കി നിങ്ങൾ അത് അർഹിക്കുന്നു.

also read:പ്രിയ ലിയോ നീയല്ലാതെ മറ്റാര്, പക്ഷേ എങ്ങനെ മറക്കും ലെവാന്‍റെ മുഖം

ഈ വർഷവും ഗോളടിക്കുന്നതില്‍ നിങ്ങൾ കൂടുതല്‍ മികവ് കാണിക്കുന്നു. കടുത്ത മത്സരമാണ് ഞാൻ നിങ്ങളില്‍ നിന്ന് നേരിട്ടത്. ഈ വർഷം ടോപ്‌ സ്‌കോറർ നിങ്ങൾ തന്നെയാണ്. അടുത്ത വർഷം കൂടുതല്‍ മികവിലേക്ക് നിങ്ങൾ ഉയരും' മെസി പറഞ്ഞിരുന്നു.

അതേസമയം പുരസ്‌കാരം ലെവാൻഡോസ്‌കിക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. മെസിയേക്കാള്‍ ബാലൺ ദ്യോർ പുരസ്‌കാരത്തിന് യോഗ്യന്‍ ലെവാൻഡോസ്‌കിയാണെന്നാണ് ജർമൻ പത്രമായ ബിൽഡ് എഴുതിയത്. മെസിയുടെ പുരസ്‌കാര നേട്ടം അപകീർത്തികരമായ തെരഞ്ഞെടുപ്പാണ്. ഇത് സത്യമല്ല, ലെവാൻഡോസ്‌കി വഞ്ചിക്കപ്പെട്ടെന്നും പത്രം എഴുതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.