മാഞ്ചസ്റ്റര്‍: ചുവന്ന ചെകുത്താന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ആന്‍ഫീല്‍ഡിലെ കരുത്തര്‍. ലിവര്‍പൂളിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന എഫ്‌എ കപ്പ് നാലാം റൗണ്ട് പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ജയം. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ 20 വാര അകലെ നിന്നും ലഭിച്ച ഫ്രീക്കിക്കിലൂടെ പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് വിജയ ഗോള്‍ നേടിയത്. ചെമ്പടയുടെ വിങ്ങര്‍ സാദിനോ മാനെ ഫെര്‍ണാണ്ടസിനെ വീഴ്‌ത്തിയതിനാണ് റഫറി ഫ്രീ കിക്ക് അനുവദിച്ചത്. 78ാം മിനിട്ടില്‍ ബ്രൂണോ തോടുത്ത ഷോട്ട് വെടിയുണ്ട കണക്കെ പോസ്റ്റിന്‍റെ വലത് മൂലയില്‍ പതിക്കുകയായിരുന്നു. ലിവര്‍പൂളിന്‍റെ ഗോളി അലിസണ്‍ ബെക്കര്‍ പന്ത് തടുത്തിടാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കളിയുടെ തുടക്കം മുതല്‍ സെറ്റ് പീസുകളുമായി മുന്നേറിയ ലിവര്‍പൂളിന് വേണ്ടി മുന്നേറ്റ താരം മുഹമ്മദ് സല ഇരട്ട ഗോളുകളുമായി തിളങ്ങി. ആദ്യ പകുതിയുടെ 18ാം മിനിട്ടിലും രണ്ടാം പകുതിയുടെ 58ാം മിനിട്ടിലുമായിരുന്നു സല ചെകുത്താന്‍മാരുടെ വല കുലുക്കിയത്.
-
⚡️ Catch him if you can ⚡️
— Manchester United (@ManUtd) January 24, 2021 " class="align-text-top noRightClick twitterSection" data="
You been teaching @MarcusRashford a few tricks, Usain? 👀
🔴 #MUFC
🏆 #FACup https://t.co/JqfMDUGLff pic.twitter.com/x9fUFkucVM
">⚡️ Catch him if you can ⚡️
— Manchester United (@ManUtd) January 24, 2021
You been teaching @MarcusRashford a few tricks, Usain? 👀
🔴 #MUFC
🏆 #FACup https://t.co/JqfMDUGLff pic.twitter.com/x9fUFkucVM⚡️ Catch him if you can ⚡️
— Manchester United (@ManUtd) January 24, 2021
You been teaching @MarcusRashford a few tricks, Usain? 👀
🔴 #MUFC
🏆 #FACup https://t.co/JqfMDUGLff pic.twitter.com/x9fUFkucVM
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും മേസണ്‍ ഗ്രീന്‍വുഡും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. റാഷ്‌ഫോര്‍ഡിന്‍റെ അസിസ്റ്റില്‍ 26ാം മിനിട്ടില്‍ ഗ്രീന്‍വുഡാണ് ഓള്‍ഡ് ട്രാഫോഡില്‍ നടന്ന പോരാട്ടത്തില്‍ യുണൈറ്റഡിനായി ആദ്യം വല കുലുക്കിയത്. രണ്ടാമത്തെ ഗോളിനായി സോള്‍ഷെയറുടെ ശിഷ്യന്‍മാര്‍ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് യുണൈറ്റഡിനായി വീണ്ടും വല കുലുക്കി. ഇത്തവണ ഗ്രീന്‍വുഡിന്‍റെ അസിസ്റ്റിലൂടെയാണ് റാഷ്‌ഫോഡ് ഗോള്‍ സ്വന്തമാക്കിയത്.
-
Wave if you're through to the next round 👋👋👋
— Manchester United (@ManUtd) January 24, 2021 " class="align-text-top noRightClick twitterSection" data="
🔴 #MUFC
🏆 #FACup pic.twitter.com/FCobr8TDVB
">Wave if you're through to the next round 👋👋👋
— Manchester United (@ManUtd) January 24, 2021
🔴 #MUFC
🏆 #FACup pic.twitter.com/FCobr8TDVBWave if you're through to the next round 👋👋👋
— Manchester United (@ManUtd) January 24, 2021
🔴 #MUFC
🏆 #FACup pic.twitter.com/FCobr8TDVB
ഇരു ടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തില്‍ 28 ഷോട്ടുകളാണ് പിറന്നത്. 12 വീതം ഷോട്ടുകള്‍ സോള്‍ഷെയറുടെയും യുര്‍ഗന്‍ ക്ലോപ്പിന്‍റെയും ശിഷ്യന്‍മാര്‍ തൊടുത്തു. ഇരു ടീമുകള്‍ക്കുമായി ആറ് വീതം ഗോളവസരങ്ങളും ലഭിച്ചു.
എഫ്‌എ കപ്പിലെ അഞ്ചാം റൗണ്ടില്‍ വെസ്റ്റ്ഹാമാണ് യുണൈറ്റഡിന്‍റെ എതിരാളികള്‍. ഫെബ്രുവരി 11ന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന പോരാട്ടത്തില്‍ ജയിച്ചാല്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. അതേസമയം യുണൈറ്റഡിനോട് പരാജയപ്പെട്ട ലിവര്‍പൂള്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി.