ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല. അധിക സമയത്ത് ലഭിച്ച പെനാല്‍ട്ടിയില്‍ അന്‍വര്‍ ഗാസയിലൂടെയാണ് ആസ്റ്റണ്‍ വില്ല വിജയ ഗോള്‍ സ്വന്തമാക്കിയത്.
75ാം മിനിട്ടില്‍ ബെര്‍ട്രാന്‍ഡ് ട്രാവര്‍ക്ക് പകരക്കാരനായി എത്തിയാണ് ഗാസ വല കുലുക്കിയത്. ബോക്‌സിനുള്ളില്‍ വെച്ച് നെല്‍സണ്‍ സിമിയോണയെ മക്ക് ഗിന്‍ പിന്നില്‍ നിന്നും വീഴ്‌ത്തിയതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്.
-
The 10 men of Aston Villa snatch a late, late win#WOLAVL pic.twitter.com/mTwVyeHFDp
— Premier League (@premierleague) December 12, 2020 " class="align-text-top noRightClick twitterSection" data="
">The 10 men of Aston Villa snatch a late, late win#WOLAVL pic.twitter.com/mTwVyeHFDp
— Premier League (@premierleague) December 12, 2020The 10 men of Aston Villa snatch a late, late win#WOLAVL pic.twitter.com/mTwVyeHFDp
— Premier League (@premierleague) December 12, 2020
മത്സരത്തിന്‍റെ രണ്ടാം പകുതിയിലെ 85ാം മിനിട്ടില്‍ ആസ്റ്റണ്‍ വില്ലയുടെ ഡഗ്ലസ് ലൂയിസും അധിക സമയത്ത് വോള്‍വ്‌സിന്‍റെ ജാവോ മോണ്ടിനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഇരു ടീമുകള്‍ക്കും തിരിച്ചടിയായി.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആസ്റ്റണ്‍ വില്ല നാല് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റാണ് ആസ്റ്റണ്‍ വില്ലക്കുള്ളത്. 12 മത്സരങ്ങളില്‍ നിന്നും 17 പോയിന്‍റുള്ള വോള്‍വ്‌സ് 11ാം സ്ഥാനത്താണ്.