ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ആവേശം പകർന്ന് രൺവീർ സിങ്ങ് - രൺവീർ സിങ്ങ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്

തന്‍റെ ഇഷ്ട താരങ്ങൾക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കാണാനെത്തിയ രൺവീർ സിങ്ങ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

രൺവീർ
author img

By

Published : Sep 3, 2019, 9:32 AM IST

തന്‍റെ പുതിയ ചിത്രമായ 83 യുടെ ഷൂട്ടിങ്ങിനായി ലണ്ടനിലാണ് ഇപ്പോൾ നടൻ രൺവീർ സിങ്ങ്. ഭാര്യ ദീപിക പദുക്കോണും രൺവീറിന് ഒപ്പമുണ്ട്. എന്നാല്‍ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടമായ അഴ്‌സണല്‍ - ട്ടോട്ടൻഹാം മത്സരം കാണാൻ രൺവീർ എത്തിയിരുന്നു. ഇതിന്‍റെ നിരവധി ചിത്രങ്ങൾ താരം തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകുമായി പങ്കുവച്ചിട്ടുണ്ട്.

Ranveer poses well with Will Ferrell and Ray Parlour  Ranveer Singh at premiere league  Ranveer with Will Ferrell and Ray Parlour രൺവീർ സിങ്ങ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്  രൺവീർ സിങ്ങ്
ഇൻസ്റ്റഗ്രാം

ഹോളിവുഡ് നടൻ വില്‍ ഫെറലിനും മുൻ അഴ്‌സണല്‍ താരം റേയ് പാർളറിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കടുത്ത അഴ്‌സണല്‍ ആരാധകനായ രൺവീർ കഴിഞ്ഞ ഞായറാഴ്ച നടന്ന അർസണലും ടോട്ടൻഹാം ഹോട്ട്സ്പുറും തമ്മിലുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം കാണാനാണ് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എത്തിയത്.

രൺവീർ സിങ്ങ് റേയ് പാർളറിനൊപ്പം

'ഏറെ ബഹുമാനത്തോടെ...ഇതിഹാസത്തിനൊപ്പം' എന്നാണ് റേയ് പാർളറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് രൺവീർ സിങ്ങ് കുറിച്ചത്. സ്റ്റെപ് ബ്രദർ, ആങ്കർമാൻ: ദ ലജന്‍റ് ഓഫ് റോൻ ബർഗണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വില്‍ ഫെറലിനൊപ്പമുള്ള ചിത്രവും രൺവീർ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1983 ലോകകപ്പിന്‍റെ കഥ പറയുന്ന 83യുടെ ചിത്രീകരണത്തിനായി രണ്ട് മാസത്തോളമായി രൺവീർ ലണ്ടനിലാണ്. ചിത്രത്തില്‍ മുൻ ക്രിക്കറ്റ് ടീം നായകൻ കപില്‍ ദേവായാണ് താരം എത്തുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായാണ് വിവരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.