പാരീസ്: പിഎസ്‌ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരിക്ക്. ഇന്ന് നടന്ന ഫ്രഞ്ച് കപ്പ് പോരാട്ടത്തിനിടെ പരിക്കേറ്റ നെയ്‌മര്‍ക്ക് നാലാഴ്‌ച വിശ്രമം അനുവദിച്ചു. നെയ്‌മറുടെ പരിക്ക് ബാഴ്‌സലോണക്കെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനൊരുങ്ങുന്ന ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിക്ക് തിരിച്ചടിയാണ്.
-
🔴🔵 Blow for Paris. Neymar ruled out for around 4 weeks with a left adductor injury. Will miss first-leg last-16 tie at Barcelona.#UCL pic.twitter.com/rZuSN2zJq3
— UEFA Champions League (@ChampionsLeague) February 11, 2021 " class="align-text-top noRightClick twitterSection" data="
">🔴🔵 Blow for Paris. Neymar ruled out for around 4 weeks with a left adductor injury. Will miss first-leg last-16 tie at Barcelona.#UCL pic.twitter.com/rZuSN2zJq3
— UEFA Champions League (@ChampionsLeague) February 11, 2021🔴🔵 Blow for Paris. Neymar ruled out for around 4 weeks with a left adductor injury. Will miss first-leg last-16 tie at Barcelona.#UCL pic.twitter.com/rZuSN2zJq3
— UEFA Champions League (@ChampionsLeague) February 11, 2021
ഈ മാസം 17നും അടുത്ത മാസം 11നും നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നെയ്‌മര്‍ ബൂട്ടുകെട്ടില്ല. രണ്ടാം പകുതയിലെ 60-ാം മിനിട്ടില്‍ പരിക്കേറ്റ നെയ്‌മര്‍ക്ക് പകരം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയാണ് പിഎസ്‌ജിക്ക് വേണ്ടി ഇറങ്ങിയത്. മത്സരത്തില്‍ മോയിസ് കീന്‍റെ ഗോളില്‍ പിഎസ്‌ജി ജയിച്ചു.
സീസണില്‍ ഇതുവരെ 13 മത്സരങ്ങളില്‍ നിന്നും 17 ഗോളുകളാണ് നെയ്‌മര്‍ അടിച്ച് കൂട്ടിയത്. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി പരിശീലകന്‍ മൗറിന്യോ പൊച്ചെറ്റീനോക്ക് കീഴില്‍ കളിക്കുന്ന പിഎസ്‌ജി നേരിടുന്ന രണ്ടാമത്തെ തരിച്ചടിയാണിത്. നേരത്തെ അര്‍ജന്‍റീനന്‍ മധ്യനിര താരം ഏഞ്ചല്‍ ഡി മരിയക്കും പരിക്ക് കാരണം അവധി നല്‍കിയിരുന്നു.