നൗക്യാമ്പ്: സ്പാനിഷ് ലാലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണക്ക് ജയം. ഐബറിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തോല്‍പിച്ചത്. മെസി, ലൂയി സുവാരസ്, അന്‍റോയിന്‍ ഗ്രീസ്മാന്‍ ത്രയം ആദ്യമായി ഒരു മത്സരത്തില്‍ ഒന്നിച്ച് ഗോളടിച്ച മത്സരം കൂടിയായിരുന്നു ഇത്. 13-ാം മിനിട്ടില്‍ ഗ്രീസ്മാനാണ് ആദ്യം ഐബറിന്‍റെ വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ 58-ാം മിനുട്ടില്‍ മെസി രണ്ടാം ഗോൾ നേടി. 66-ാം മിനിട്ടില്‍ മെസി നല്‍കിയ പാസ് സുവാരസ് ഗോളാക്കി മാറ്റിയതോടെ ഐബറിന്‍റെ പരാജയം പൂർണമായി.
മത്സരത്തില്‍ ജയിച്ചതോടെ ലീഗില്‍ ബാഴ്സലോണ 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 18 പോയന്‍റുമായി റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ഗ്രാനഡ എതിരില്ലാത്ത ഒരു ഗോളിന് ഒസാസുനയെ പരാജയപ്പെടുത്തി. 17 പോയന്‍റുമായി നിലവില്‍ ഗ്രാനഡ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
എംഎസ്‌ജി ത്രയം ഗോളടിച്ചു; ലാലിഗയില്‍ ബാഴ്സക്ക് ജയം
ഐബറിനെതിരായ മത്സരം ജയിച്ചതോടെ ലീഗില്‍ ബാഴ്സലോണ 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി