ETV Bharat / sports

മെസി ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം: ഫ്രാങ്ക് ഡി ജോങ്

author img

By

Published : Jun 8, 2020, 2:06 PM IST

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകം ഏറെ ദുഖകരമായ സംഭവമാണെന്നും ബാഴ്‌സലോണയുടെ ഡച്ച് മധ്യനിര താരം ഫ്രാങ്ക് ഡി ജോങ്

messi news  frankie de jong news  barcelona news  മെസി വാർത്ത  ഫ്രാങ്ക് ഡി ജോങ് വാർത്ത  ബാഴ്‌സലോണ വാർത്ത
മെസി

ബാഴ്‌സലോണ: ലോകത്തെ മികച്ച ഫുട്‌ബോൾ താരം ലയണല്‍ മെസിയാണെന്ന് ഡച്ച് മധ്യനിര താരം ഫ്രാങ്ക് ഡി ജോങ്. ലോകത്തെ മികച്ച താരമെന്ന നിലയില്‍ അദ്ദേഹത്തിന്‍റ ഉപദേശം സ്വീകരിക്കാറുണ്ടെന്നും ബാഴ്‌ലോണയുടെ മധ്യനിര താരം ഡി ജോങ് പറഞ്ഞു. മെസിയുടെ ഉപദേശം പലപ്പോഴും മൈതാനത്ത് എറെ ഗുണം ചെയ്യാറുണ്ട്. ലോകത്ത് വർണ വെറി ഇല്ലാതാക്കാന്‍ കായിക മേഖലക്ക് എറെ ചെയ്യാന്‍ സാധിക്കുമെന്നും ഡി ജോങ് കൂട്ടിച്ചേർത്തു.

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകം ഏറെ ദുഖകരമായ സംഭവമാണ്. ഇത്തരം സംഭവങ്ങൾ ലോകത്ത് ഇപ്പോഴും അരങ്ങേറുന്നത് തീർത്തും വിചിത്രമാണ്. ബാഴ്‌സലോണയുടെ ഡ്രസിങ് റൂമില്‍ വർണ വിവേചനമില്ലെന്നും ഡി ജോങ് പറഞ്ഞു. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള താരങ്ങൾ അവിടെയുണ്ടാകും. അവിടെ തൊലിപ്പുറത്തെ നിറം പ്രശ്‌മാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19നെ തുടർന്ന് ലാലിഗ ജൂണ്‍ 11ന് പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ ബാഴ്‌സലോണ പരിശീലനം പുനരാരംഭിച്ചു. ജൂണ്‍ 13നാണ് ബാഴ്‌സലോണയുടെ ആദ്യ മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.