ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്‍റീനദേശീയ ഫുട്ബോൾ ടീമിലേക്ക് സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയേക്കുമെന്ന് സൂചന. ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള സന്നദ്ധത സൂപ്പർ താരം പരിശീലകനെ അറിയിച്ചു. വെനസ്വേലക്കും മൊറോക്കോയ്ക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിശീലകന്‍ ലയണല്‍ സ്കോലോണി മെസിയെ ഉൾപ്പെടുത്തുമെന്നാണ് സൂചന
ലോകകപ്പ് പ്രീക്വര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ്അര്‍ജന്‍റീന പുറത്തായതിന് പിന്നാലെ ദേശീയ ടീമില്‍ നിന്ന് മെസി പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് നടന്ന അര്ജന്റീനയുടെ മത്സരങ്ങളിലൊന്നും മെസി കളിച്ചിരുന്നില്ല. കഴിഞ്ഞ മാസം പരിശീലകന്‍ സ്കലോണി മെസിയുമായി ചര്‍ച്ച നടത്തിയിരുന്നു. വരുന്ന മത്സരങ്ങളില്‍ മെസി ടീമിനൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ സ്കലോണി അറിയിച്ചിരുന്നു. മാര്‍ച്ച് 22-ന് സ്പെയിനിലെ മാഡ്രിഡിലാണ് വെനസ്വേലക്കെതിരായ അർജന്‍റീനയുടെ മത്സരം. നാല് ദിവസത്തിന് ശേഷം മൊറോക്കോയ്ക്കെതിരായ മത്സരവും നടക്കും. അതേസമയം തന്നെ വെനസ്വേലക്കെിരായ മത്സരത്തില്‍ മാത്രമായിരിക്കും മെസി കളിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.