ETV Bharat / sports

ഹൊസെ മൗറീന്യോ ഇനി ഇംഗ്ലീഷ് ക്ലബ് ടോട്ടൻ ഹാമിനെ കളി പഠിപ്പിക്കും - ടോട്ടൻ ഹാം

പ്രതിവർഷം വർഷം 15 മില്യൺ പൗണ്ടാണ് മൗറീന്യോയ്ക്ക് ടോട്ടൻഹാം വേതനമായി നല്‍കുക. ഇത്  പൊച്ചെട്ടിനോയ്ക്ക് നല്‍കിയിരുന്നതിന്‍റെ ഇരട്ടിയാണ്. യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത് അടക്കം നിരവധി വെല്ലുവിളികളാണ് സൂപ്പർ കോച്ചായ മൗറീന്യോയെ കാത്തിരിക്കുന്നത്.

ഹൊസെ മൗറീന്യോ ഇനി ഇംഗ്ലീഷ് ക്ലബ് ടോട്ടൻ ഹാമിനെ കളി പഠിപ്പിക്കും
author img

By

Published : Nov 20, 2019, 4:33 PM IST

ലണ്ടൻ ; യൂറോപ്പിലെ സൂപ്പർ ഫുട്ബോൾ പരിശീലകൻ ഹൊസെ മൗറീന്യോ ഇനി ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം മാനേജരാകും. നിലവില്‍ ടോട്ടൻഹാമിന്‍റെ പരിശീലകനായ മൗറീഷ്യോ പൊച്ചെട്ടിനോയ്ക്ക് പകരക്കാരനായാണ് മൗറീന്യോയുടെ നിയമനം. 2023 സീസണിന്‍റെ അവസാനം വരെ മൗറീന്യോയ്ക്ക് ടോട്ടൻഹാമുമായി കരാറുണ്ട്. പ്രതിവർഷം വർഷം 15 മില്യൺ പൗണ്ടാണ് മൗറീന്യോയ്ക്ക് ടോട്ടൻഹാം വേതനമായി നല്‍കുക. ഇത് പൊച്ചെട്ടിനോയ്ക്ക് നല്‍കിയിരുന്നതിന്‍റെ ഇരട്ടിയാണ്.

  • Mourinho has arrived at Hotspur Way to meet his Tottenham Hotspur players for the first time and oversee training this afternoon. (Telegraph) #THFC pic.twitter.com/o8uiENizvk

    — Jose Mourinho (@MourinhoNews) November 20, 2019 " class="align-text-top noRightClick twitterSection" data=" ">
  • Club statement

    — Tottenham Hotspur (@SpursOfficial) November 19, 2019 " class="align-text-top noRightClick twitterSection" data=" ">
കഴിഞ്ഞ ഡിസംബറില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം ഫുട്ബോൾ കമന്‍ററി രംഗത്ത് തിളങ്ങിയ ശേഷമാണ് മൗറീന്യോ വീണ്ടും പരിശീലകന്‍റെ കുപ്പായമണിയുന്നത്. ശനിയാഴ്ച പ്രീമിയർ ലീഗില്‍ വെസ്റ്റ് ഹാമിനെതിരെയാണ് മൗറീന്യോയുടെ ആദ്യമത്സരം. ചൈന, സ്പെയിൻ, പോർച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓഫറുകൾ വന്നെങ്കിലും അതെല്ലാം നിരസിച്ച മൗറീന്യോ ടോട്ടൻഹാമുമായി നടത്തിയ ദീർഘ ചർച്ചകൾക്ക് ശേഷമാണ് ക്ലബിന്‍റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ടോട്ടൻഹാമിനെ കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ ഫൈനലില്‍ എത്തിച്ച പൊച്ചെട്ടിനോയ്ക്ക് ഈ സീസണിലെ പ്രീമിയർ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. നിലവില്‍ പ്രീമിയർ ലീഗില്‍ 14-ാം സ്ഥാനത്താണ് ടോട്ടൻഹാം. അതേസമയം, യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത് അടക്കം നിരവധി വെല്ലുവിളികളാണ് സൂപ്പർ കോച്ചായ മൗറീന്യോയെ കാത്തിരിക്കുന്നത്.

Intro:Body:

ലണ്ടൻ ; യൂറോപ്പിലെ സൂപ്പർ ഫുട്ബോൾ പരിശീലകൻ ഹൊസെ മൗറീന്യോ ഇനി ഇംഗ്ലീഷ് ക്ലബ് ടോട്ടൻ ഹാമിനെ കളി പഠിപ്പിക്കും. നിലവില്‍ ടോട്ടൻഹാമിന്‍റെ പരിശീലകനായ മൗറീഷ്യോ പൊച്ചെട്ടിനോയ്ക്ക് പകരക്കാരനായാണ് മൗറീന്യോയുടെ നിയമനം. 2023 സീസണിന്‍റെ അവസാനം വരെ മൗറീന്യോയ്ക്ക് ടോട്ടൻഹാമുമായി കരാറുണ്ട്. പ്രതിവർഷം വർഷം 15 മില്യൺ പൗണ്ടാണ് മൗറീന്യോയ്ക്ക് ടോട്ടൻഹാം വേതനമായി നല്‍കുക. ഇത്  പൊച്ചെട്ടിനോയ്ക്ക് നല്‍കിയിരുന്നതിന്‍റെ ഇരട്ടിയാണ്. 

കഴിഞ്ഞ ഡിസംബറില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം ഫുട്ബോൾ കമന്‍ററി രംഗത്ത് തിളങ്ങിയ ശേഷമാണ് മൗറീന്യോ വീണ്ടും പരിശീലകന്‍റെ കുപ്പായമണിയുന്നത്. ശനിയാഴ്ച പ്രീമിയർ ലീഗില്‍ വെസ്റ്റ് ഹാമിനെതിരെയാണ് മൗറീന്യോയുടെ ആദ്യമത്സരം. ചൈന, സ്പെയിൻ, പോർച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓഫറുകൾ വന്നെങ്കിലും അതെല്ലാം നിരസിച്ച മൗറീന്യോ ടോട്ടൻഹാമുമായി നടത്തിയ ദീർഘ ചർച്ചകൾക്ക് ശേഷമാണ് ക്ലബിന്‍റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ടോട്ടൻഹാമിനെ കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ ഫൈനലില്‍ എത്തിച്ച പൊച്ചെട്ടിനോയ്ക്ക് ഈ സീസണിലെ പ്രീമിയർ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. നിലവില്‍ പ്രീമിയർ ലീഗില്‍ 14-ാം സ്ഥാനത്താണ് ടോട്ടൻഹാം. അതേസമയം, യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത് അടക്കം നിരവധി വെല്ലുവിളികളാണ് സൂപ്പർ കോച്ചായ മൗറീന്യോയെ കാത്തിരിക്കുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.