ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിനായി ഇന്ന് ചെന്നൈയിൻ എഫ്സി എഫ്സി ഗോവയുമായി ഏറ്റുമുട്ടും. ഗോവ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.
The action shifts to the Jawaharlal Nehru Stadium in Goa tonight as @ChennaiyinFC travel to face @FCGoaOfficial!#GOACHE is one match you don't want to miss!#HeroISL #LetsFootball #FanBannaPadega pic.twitter.com/lEbG0E3F65
— Indian Super League (@IndSuperLeague) February 28, 2019 " class="align-text-top noRightClick twitterSection" data="
">The action shifts to the Jawaharlal Nehru Stadium in Goa tonight as @ChennaiyinFC travel to face @FCGoaOfficial!#GOACHE is one match you don't want to miss!#HeroISL #LetsFootball #FanBannaPadega pic.twitter.com/lEbG0E3F65
— Indian Super League (@IndSuperLeague) February 28, 2019The action shifts to the Jawaharlal Nehru Stadium in Goa tonight as @ChennaiyinFC travel to face @FCGoaOfficial!#GOACHE is one match you don't want to miss!#HeroISL #LetsFootball #FanBannaPadega pic.twitter.com/lEbG0E3F65
— Indian Super League (@IndSuperLeague) February 28, 2019
ഈ സീസണില്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ടീമാണ് എഫ്സി ഗോവ. നിലവിലെപോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നഗോവ ഇന്ന് ജയിച്ച് സ്ഥാനം നിലനിർത്താനാകുംശ്രമിക്കുക. ഇരുടീമുകളും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഗോൾമഴ പെയ്തിരുന്നതിനാല്‍ ആരാധകുടെ മുഴുവൻ ശ്രദ്ധയും ഇന്ന് ഗോവയിലായിരിക്കും.
സീസണില്‍ ഏറ്റവുമധികം കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഗോവ. 35 ഗോളുകൾ അടിച്ചു കൂട്ടിയ ഗോവ വഴങ്ങിയത് 22 ഗോളുകൾ മാത്രമാണ്. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്സിയോടേറ്റ പരാജയം മറക്കാൻ ഗോവയ്ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. മികച്ച ഫോമില്‍ കളിക്കുന്ന കോറോയിലാണ് ബെംഗളൂരുവിന്‍റെ പ്രതീക്ഷ. ഈ സീസണില്‍ 14 ഗോളുകൾ നേടിയ കോറോയാണ് ലീഗിലെ ടോപ് സ്കോററും.
നിലവിലെ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി ഈ സീസണില്‍ അവസാന സ്ഥാനത്താണ് നില്‍ക്കുന്നത്. ശരാശരിക്ക് താഴെയുള്ള പ്രകടനമാണ് ചെന്നൈയിൻ കാഴ്ചവച്ചത്. 17 മത്സരങ്ങൾ കളിച്ച ചെന്നൈയിന് രണ്ട് കളികളില്‍ മാത്രമാണ് ജയിക്കാനായത്. കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സി.കെ.വിനീത്, ജെജെ ഉൾപ്പെടെയുള്ള വമ്പന്മാർ ടീമിലുണ്ടെങ്കിലും ചെന്നൈയിൻ അത്ഭുതങ്ങൾ ഒന്നും കാണിച്ചില്ല. എ.എഫ്.സി ക്വാളിഫയർ ആരംഭിക്കുന്നതിന് മുമ്പായി ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ചെന്നൈയിന് ഇന്നത്തെ ജയം അനിവാര്യമാണ്.