ETV Bharat / sports

യൂറോ കപ്പ്: സ്​പാനിഷ്​ ടീമിനെ പ്രഖ്യാപിച്ചു; റാമോസ് പുറത്ത് - സെർജിയോ റാമോസ്

ജൂൺ 12 മുതലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്.

Euro cup  യൂറോ കപ്പ്  സ്​പാനിഷ്​ ടീം  റാമോസ്  സെർജിയോ റാമോസ്  Sergio Ramos
യൂറോ കപ്പ്: സ്​പാനിഷ്​ ടീമിനെ പ്രഖ്യാപിച്ചു; റാമോസ് പുറത്ത്
author img

By

Published : May 24, 2021, 10:07 PM IST

മഡ്രിഡ്​: യൂറോകപ്പിനുള്ള സ്​പാനിഷ് ഫുട്ബോള്‍​ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് വലയ്ക്കുന്ന മുൻ നായകനും പ്രതിരോധ താരവുമായ സെർജിയോ റാമോസിനെ പുറത്താക്കിയാണ് കോച്ച്​ ലൂയിസ്​ എൻറിക്​ ടീം പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ഒരു ടീമില്‍ 26 അംഗങ്ങളെ ഉള്‍പ്പെടുത്താനാകുമായിരുന്നെങ്കിലും 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

അടുത്തിടെ സ്പാനിഷ് പൗരത്വം സ്വീകരിച്ച ഫ്രാന്‍സില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധതാരം അയ്‌മെറിക് ലാപോര്‍ട്ടെ ടീമിലിടം കണ്ടെത്തിയിട്ടുണ്ട്. സെസാര്‍ അസ്പിലിക്യൂവേറ്റ, അല്‍വാരോ മൊറാത്ത, ഡേവിഡ് ഡി ഹിയ, ജോര്‍ഡി ആല്‍ബ, തിയാഗോ അല്‍കാന്‍ട്ര തുടങ്ങിയ മുതിര്‍ന്ന താരങ്ങളും ടീമിലുണ്ട്.

also read: ഇംഗ്ലണ്ടിലെ ഇന്ത്യന്‍ പേസാക്രമണം നയിക്കേണ്ടത് ഇഷാന്ത് : എൽ ബാലാജി

അതേസമയം റാമോസുമായി സംസാരിച്ചിരുന്നതായും, ടീമംഗങ്ങള്‍ക്കൊപ്പം താരത്തിന് പരിശീലനത്തിന് ഇറങ്ങാനാവില്ല. കഴിഞ്ഞ ജനുവരി തൊട്ട് താരം പ്രയത്നിക്കുന്നുണ്ടെങ്കിലും കളിക്കാൻ പ്രാപ്​തനല്ലെന്നും കോച്ച്​ ലൂയിസ്​ എൻറിക് പറഞ്ഞു. ജൂൺ 12 മുതലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. സ്ലൊവാക്യ, പോളണ്ട്​, സ്വീഡൻ എന്നീ രാജ്യങ്ങളടങ്ങിയ ഗ്രൂപ്പ് ഇയിലാണ്​ സ്​പെയിനുള്ളത്. പോർച്ചുഗലാണ് ടൂര്‍ണമെന്‍റിലെ​ നിലവിലെ ചാമ്പ്യൻമാർ. ​

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.