മ്യൂണിക്ക്: 2020ത്തില്‍ ബാലന്‍ ദ്യോര്‍ പുരസ്‌കാരം വേണ്ടെന്ന് വെക്കാനുള്ള തീരുമാനം നേരത്തെ ആയിപ്പോയെന്ന് ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് മുന്നേറ്റ താരം റോബെര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി.
അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ലെവന്‍ഡോവ്‌സ്‌കി മനസ് തുറന്നത്. നേരത്തെ കഴിഞ്ഞ സീസണില്‍ 55 ഗോളുകള്‍ സ്വന്തമാക്കിയ പോളിഷ് താരത്തെ യുവേഫ പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പിന്നാലെ ഫിഫ ബസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടികയിലും ബയേണിന്‍റെ ഈ മുന്നേറ്റ താരം ഇടം നേടിയിട്ടുണ്ട്.
കൊവിഡ് 19നെ തുടര്‍ന്ന് മറ്റ് പുരസ്‌കാരങ്ങള്‍ വേണ്ടെന്ന് വെച്ചതിനെ തുടര്‍ന്നായിരിക്കാം ഫ്രാന്‍സ് ബാലന്‍ ദ്യോര്‍ പുരസ്‌കാരവും വേണ്ടെന്ന് വെച്ചത്. തന്‍റെ ഏറ്റവും മികച്ച സീസണ്‍ ഇതാണെന്ന് അവര്‍ക്കറിയാം. ബയേണ്‍ മ്യൂണിക്കിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഹാട്രിക്ക് കിരീട നേട്ടം ഉള്‍പ്പെടെ ഞങ്ങള്‍ സ്വന്തമാക്കിയെന്നും ലെവന്‍ഡോവ്‌സ്‌കി. ഇത്തവണ ബാലന്‍ ദിയോര്‍ പുരസ്‌കാരം നല്‍കുകയാണെങ്കില്‍ ഏറ്റവും മുന്‍ഗണനയോടെ പരിഗണിക്കപെടുന്ന പേരാകുമായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെത്.