ETV Bharat / sports

സിറ്റിയിലേക്കില്ല; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന് സൂചന - റൊണാള്‍ഡോ യുണൈറ്റഡ്

യുവന്‍റസ് ആവശ്യപ്പെട്ട 25 മില്യൺ യൂറോയുടെ ട്രാൻസ്‌ഫർ ഫീ നൽകാൻ കഴിയില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് താരം തന്‍റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലെത്തി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  Cristiano Ronaldo  CRISTIANO RONALDO MANCHESTER UNITED  MANCHESTER UNITED  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  മാഞ്ചസ്റ്റര്‍ സിറ്റി  MANCHESTER CITY  യുവന്‍റസ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് വാർത്ത  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാർത്ത  റൊണാള്‍ഡോ  റൊണാള്‍ഡോ വാർത്ത  RONALDO to MANCHESTER UNITED  RONALDO TO MANCHESTER UNITED NEWS  RONALDO MANCHESTER CITY  റൊണാള്‍ഡോ യുണൈറ്റഡ് വാർത്ത  റൊണാള്‍ഡോ യുണൈറ്റഡ്  RONALDO UNITED NEWS
സിറ്റിയിലേക്കില്ല; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന് സൂചന
author img

By

Published : Aug 27, 2021, 9:43 PM IST

മാഞ്ചസ്റ്റര്‍: ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസ് വിടാന്‍ തീരുമാനിച്ച പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. റൊണാൾഡോയെ വിട്ടു നൽകാനായി യുവന്‍റസ് ആവശ്യപ്പെടുന്ന 25 മില്യൺ യൂറോയുടെ ട്രാൻസ്‌ഫർ ഫീ നൽകാൻ കഴിയില്ലെന്ന് സിറ്റി അറിയിച്ചു. ഇതിനെ തുടർന്ന് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലെത്തി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

റൊണാള്‍ഡോയുടെ ഏജന്‍റ് ജോര്‍ജ് മെന്‍ഡസ് യുനൈറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും വൈകാതെ റൊണാള്‍ഡോ യുനൈറ്റഡില്‍ മടങ്ങിയെത്തുമെന്നും പല ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

  • Cristiano Ronaldo and Manchester United reunion, more than close. 🔴🇵🇹 #MUFC #Ronaldo

    Current situation:
    - Official bid made to Juventus.
    - Official contract [2023] sent to Jorge Mendes.
    - Paperworks to be prepared soon.
    - Manchester City are out of the race.

    Work in progress. pic.twitter.com/iV1D6edJpa

    — Fabrizio Romano (@FabrizioRomano) August 27, 2021 " class="align-text-top noRightClick twitterSection" data=" ">

റൊണാള്‍ഡോ സിറ്റിയിലേക്ക് വരുന്നകാര്യം സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ യുവന്‍റസ് വിടുകയാണെങ്കില്‍ റൊണാള്‍ഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയാറാണെന്ന് യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ പറഞ്ഞിരുന്നു. റൊണാള്‍ഡോ യുനൈറ്റഡിന്‍റെ ഇതിഹാസ താരമാണെന്നും സോള്‍ഷ്യര്‍ വ്യക്തമാക്കിയിരുന്നു.

  • Jorge Mendes have just received official contract proposal by Manchester United for Cristiano Ronaldo. The comeback is more than close - now at “final stages”. 🔴🇵🇹 #MUFC

    Cristiano wants to re-join Man United. He’s ready to accept “as soon as possible”. pic.twitter.com/OgahjDUi76

2003ല്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. 2009ല്‍ റെക്കോര്‍ഡ് ട്രാന്‍സ്‌ഫര്‍ തുകക്ക് റയലിലേക്ക് പോയ റൊണാള്‍ഡോ അവിടെ നിന്നാണ് യുവന്‍റസിലെത്തിയത്. യുവന്‍റസുമായുള്ള കരാറില്‍ ഒരു വര്‍ഷം കൂടിയാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇനി ബാക്കിയുള്ളത്.

ALSO READ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിറ്റിയിലേക്ക് ? ; ധാരണയായതായി റിപ്പോര്‍ട്ട്

അതേസമയം സഹതാരങ്ങളോട് വിട പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വകാര്യ വിമാനത്തില്‍ ഇറ്റലിയിലേക്ക് പറന്നതായും റിപ്പോർട്ടുകളുണ്ട്. യുവന്‍റസിന്‍റെ പരിശീലന സമയത്ത് എത്തിയ ക്രിസ്റ്റ്യാനോ 40 മിനിറ്റ് മാത്രമാണ് ഇവിടെ ചിലവഴിച്ചത്. കൂടാതെ ഡ്രസ്സിങ് റൂമിലെ ലോക്കറിൽ നിന്ന് തന്‍റെ വസ്തുക്കളെല്ലാം റൊണാൾഡോ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.