ETV Bharat / sports

കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീന വരണമെന്ന് നെയ്മര്‍ - നെയ്മര്‍

ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിലാണ് കോപ്പയുടെ ഫൈനല്‍ നടക്കുക.

copa america  brazil  neymar  അര്‍ജന്‍റീന  നെയ്മര്‍  കോപ്പ അമേരിക്ക
കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീന വരണമെന്ന് നെയ്മര്‍
author img

By

Published : Jul 6, 2021, 1:11 PM IST

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ അര്‍ജന്‍റീനയെ നേരിടാനാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ സ്റ്റാര്‍ നെയ്മർ. ഇന്ന് പുലർച്ചെ നടന്ന ആദ്യ സെമിയിൽ പെറുവിനെ തോൽപ്പിച്ച് ഫൈനലിലെത്തിയതിന് ശേഷമാണ് നെയ്മര്‍ നയം വ്യക്തമാക്കിയത്.

‘അര്‍ജന്‍റീനയെ ഫൈനലിൽ എതിരാളികളായി ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അര്‍ജന്‍റീനന്‍ ടീമിൽ എനിക്ക് ഏറെ സുഹൃത്തുക്കളുണ്ട്. ഇക്കാരണത്താലാണ് ഞാൻ അവരെ പിന്തുണയ്ക്കുന്നത്. ബ്രസീൽ തന്നെ ഫൈനലിൽ ജയിക്കും’ നെയ്മർ പറഞ്ഞു.

also read: മത്സരം സമനിലയില്‍; ജീവിത വിജയം പിടിച്ച് ഫുട്ബോള്‍ താരം; വീഡിയോ വൈറല്‍

ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിലാണ് കോപ്പയുടെ ഫൈനല്‍ നടക്കുക. അതേസമയം പെറുവിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ജയം പിടിച്ചത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ലൂക്കാസ് പക്വേറ്റയാണ് ഗോള്‍ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.