റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് തലത്തില്‍ ഇക്വഡോര്‍, വെനസ്വേല മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ വീതം അടിച്ച് പിരിഞ്ഞു. ഇക്വഡോറിന്‍റെ ജയ പ്രതീക്ഷകള്‍ ഇൻജ്വറി ടൈമിലെ ഗോളിലൂടെ വെനസ്വേല ഇല്ലാതാക്കി. ഇക്വഡോറിനായി അയർട്ടൺ പ്രെസിയാഡോ, ഗോൺസാലോ പ്ലാറ്റ എന്നിവർ ഗോൾ നേടിയപ്പോള്‍ എഡ്സൺ കാസ്റ്റിലോയും, റൊണാൾഡ് ഹെർണാണ്ടസും വെനസ്വേലക്ക് വേണ്ടി വല കുലുക്കി. മത്സരത്തില്‍ ഇക്വഡോറിനെതിരെ പിന്നിൽ നിന്ന ശേഷമാണ് വെനസ്വേല സമനില പിടിച്ചത്.
ഇക്വഡോറിന് ലീഡ്
ഒന്നിന് പിറകെ ഒന്നായി മികച്ച മുന്നേറ്റങ്ങൾ ഇക്വഡോറിനായിരുന്നു മത്സരത്തില്‍ ഉടനീളം സർവ്വാധിപത്യം. അദ്യ പകുതിയുടെ 39-ാം മിനിറ്റില്‍ അയർട്ടൺ പ്രെസിയാഡോയിലൂടെയാണ് ഇക്വഡോറിന്റെ ആദ്യ ഗോൾ. ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോളിന്‍റെ തുടക്കം. ബോക്സിലേക്ക് വന്ന പന്തിനെ ഹെഡറിലൂടെ വലയിലെത്തിക്കാൻ രണ്ട് തവണ ഇക്വഡോർ ശ്രമിച്ചു. ഇതോടെ ബോക്സിനുള്ളിലെ കൂട്ടപോരിച്ചിലിനൊടുവില്‍ പ്രെസിയാഡോ ഗോൾ നേടി.
-
#CopaAmérica 🏆
— Copa América (@CopaAmerica) June 20, 2021 " class="align-text-top noRightClick twitterSection" data="
¡ES EL FINAL! La @SeleVinotinto y @LaTri igualaron 2-2 en un partidazo. Ayrton Preciado y Gonzalo Plata marcaron para Ecuador, mientras que Edson Castillo y Ronald Hernández empataron para Venezuela
🇻🇪 Venezuela 🆚 Ecuador 🇪🇨#VibraElContinente #VibraOContinente pic.twitter.com/bq56DWwVb8
">#CopaAmérica 🏆
— Copa América (@CopaAmerica) June 20, 2021
¡ES EL FINAL! La @SeleVinotinto y @LaTri igualaron 2-2 en un partidazo. Ayrton Preciado y Gonzalo Plata marcaron para Ecuador, mientras que Edson Castillo y Ronald Hernández empataron para Venezuela
🇻🇪 Venezuela 🆚 Ecuador 🇪🇨#VibraElContinente #VibraOContinente pic.twitter.com/bq56DWwVb8#CopaAmérica 🏆
— Copa América (@CopaAmerica) June 20, 2021
¡ES EL FINAL! La @SeleVinotinto y @LaTri igualaron 2-2 en un partidazo. Ayrton Preciado y Gonzalo Plata marcaron para Ecuador, mientras que Edson Castillo y Ronald Hernández empataron para Venezuela
🇻🇪 Venezuela 🆚 Ecuador 🇪🇨#VibraElContinente #VibraOContinente pic.twitter.com/bq56DWwVb8
വെനസ്വേല ഒപ്പമേത്തുന്നു
51-ാം മിനിറ്റിലായിരുന്നു വെനസ്വേലയുടെ മറുപടി ഗോള്‍. ഇക്വഡോറിന്റെ ഭാഗത്തെ പിഴവായിരുന്നു ഗോളിൽ കലാശിച്ചത്. ഇക്വഡോർ താരം റോബർട്ട് അർബോലെഡയുടെ പിഴവിലൂടെ എഡ്സൺ കാസ്റ്റിലോ പന്ത് വലയിലെത്തിച്ചു. ഹെഡറിലൂടെയാണ് ഗോള്‍ പിറന്നത്.
രണ്ടാം പകുതിയിലും ഇക്വഡോറ് തന്നെ
സ്കോർ ഒപ്പത്തിനോപ്പമായതോടെ ലീഡിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 71-ാം മിനിറ്റിൽ ഗോൺസാലോ പ്ലാറ്റോയിലൂടെ ഇക്വഡോര്‍ മുന്നിലെത്തി. വെനസ്വേലയുടെ കോർണർ കിക്കിലെ പിഴവിലൂടെ പന്ത് ഇക്വഡോറിന്‍റെ ഹാഫിൽ എത്തി. പന്തുമായി മുന്നേറിയ ഗോൺസാലോയുടെ ആദ്യ കിക്ക് വെനസ്വേലയുടെ ഗോളി വുൾക്കർ ഫാരെസ് തട്ടിത്തെറിപ്പിച്ചെങ്കിലും റീബൗണ്ടായ പന്ത് വലയിലെത്തിച്ച് താരം തന്നെ വലയിലെത്തിച്ചു.
Also Read: ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയില്‍ വെര്‍സ്‌തപ്പാന് ജയം; ഹാമില്‍ട്ടണ്‍ രണ്ടാമത്
ഇൻജുറി ടൈമിലെ ഇക്വഡോറിന്‍റെ പിഴവ്
ഇക്വേഡോറിന്‍റെ വിജയ സ്വപ്നങ്ങൾക്ക് മേല്‍ ഇഞ്ച്വറി ടൈമിലെ ആദ്യ മിനിട്ടില്‍ തന്നെ കരിനിഴൽ വീണു. സെന്‍റർ ലൈനിന്‍റെ തൊട്ടാടുത്ത് നിന്ന് എഡ്സൺ കാസ്റ്റിലോ നീട്ടി നൽകിയ പന്ത് ബോക്സിനുള്ളിൽ നിന്ന റൊണാൾഡ് ഹെർണാണ്ടസ് ഹെഡറിലുടെ ഗോൾ നേടി. ഇക്വഡോറിന്‍റെ പ്രതിരോധത്തിലെ പിഴവിലൂടെയാണ് ഗോള്‍. സമനിലയോടെ ഗ്രൂപ്പിലെ വെനസ്വേല മൂന്നാം സ്ഥാനക്കാരായി. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ബ്രസീലും രണ്ടാം സ്ഥാനത്ത് കൊളംബിയായുമാണ്. ഇക്വഡോറാകട്ടെ അവസാന സ്ഥാനക്കാരും.