ETV Bharat / sports

വെനസ്വേലക്കും ഇക്വഡോറിനും നിര്‍ണായകം; കോപ്പയില്‍ ജയം തുടരാന്‍ ബ്രസീല്‍ - neymar out of starting xi news

കോപ്പയുടെ ഈ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും പരാജയം വഴങ്ങാതെ മുന്നേറുന്ന ഏക ടീമാണ് ബ്രസീല്‍

കോപ്പയില്‍ ഇന്ന് വാര്‍ത്ത  ബ്രസീലിന് വീണ്ടും ജയം വാര്‍ത്ത  നെയ്‌മര്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇല്ല വാര്‍ത്ത  വെനസ്വേല കോപ്പയില്‍ നിന്നും പുറത്ത് വാര്‍ത്ത  copa today news  brazil win agian news  neymar out of starting xi news  venezuela out of copa news
കോപ്പ
author img

By

Published : Jun 27, 2021, 11:40 AM IST

റിയോ ഡിജനീറോ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് തല പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പുലര്‍ച്ചെ 2.30ന് നടക്കുന്ന ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യതക്കായി പൊരുതുന്ന ഇക്വഡോറിനെ നേരിടും. അതേസമയം ഇന്ന് കിക്കോഫാകുന്ന മറ്റൊരു മത്സരത്തില്‍ പെറുവിന്‍റെ എതിരാളികള്‍ ദുര്‍ബലരായ വെനസ്വേലയാണ്.

കാനറികള്‍ ഫുള്‍ ഫോമിലാണ് ഇക്വഡേറിനെ നേരിടാന്‍ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇതേവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ബ്രസീല്‍ ടേബിള്‍ ടോപ്പറായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് കഴിഞ്ഞു. മറുഭാഗത്ത് ഇക്വഡോറിന് ഈ മത്സരം നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സമനിലയും ഒരു പരാജയവും ഉള്‍പ്പെടെ രണ്ട് പോയിന്‍റ് മാത്രമുള്ള ഇക്വഡോറിന് കാനറികള്‍ക്കെതിരെ സമനിലയെങ്കിലും പിടിക്കാനായാലെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകൂ.

ഇരു ടീമുകളും ഇതിന് മുമ്പ് 33 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 27 പ്രാവശ്യവും ജയം കാനറികള്‍ക്കൊപ്പം നിന്നു. രണ്ട് മത്സരങ്ങളില്‍ ഇക്വഡോര്‍ ജയിച്ചു. നാല് പോരാട്ടങ്ങള്‍ സമനിലയിലായി.

പെറു vs വെനസ്വേല

മറുഭാഗത്ത് മറ്റൊരു മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ വെനസ്വേല പുറത്താകല്‍ ഭീഷണിയിലാണ്. പെറുവിനെതിരെ നടക്കുന്ന പോരാട്ടത്തില്‍ സമനിലയെങ്കിലും വഴങ്ങിയാലെ വെനസ്വേലക്ക് കോപ്പയില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഇരു ടീമുകളും പ്രധാന താരങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. കൊവിഡിനെ തുടര്‍ന്നാണ് താരങ്ങള്‍ വിട്ടുനില്‍ക്കുന്നത്. വെനസ്വേലയുടെ ജോസഫ് മാര്‍ട്ടിനസ് ഉള്‍പ്പെടെ ഇന്ന് ബൂട്ടുകെട്ടില്ല. അറ്റ്‌ലാന്‍ഡക്ക് വേണ്ടി ക്ലബ് ഫുട്‌ബോളില്‍ 88 മത്സരങ്ങളില്‍ നിന്നായി 74 ഗോളുകളാണ് മാര്‍ട്ടിനസ് സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തത്.

മാര്‍ട്ടിനസിന്‍റെ അഭാവത്തില്‍ ഫെര്‍ണാണ്ടോ അരിസ്റ്റെഗെറ്റയാണ് വെനസ്വേലക്ക് വേണ്ടി മുന്നേറ്റ നിരയിലുണ്ടാവുക. മാര്‍ട്ടിനസിനെ കൂടാതെ വെനസ്വേലയുടെ രണ്ട് വീതം മിഡ്‌ഫീല്‍ഡര്‍മാര്‍ക്കും ഡിഫന്‍ഡേഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.