ചാമ്പ്യൻസ് ലീഗിൽ ഇന്ന് യൂറോപ്യൻ ക്ലാസിക്ക് പോരാട്ടം. നോക്കൗട്ട് റൗണ്ടിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ലിവർപൂൾ ജര്‍മ്മൻ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും.
സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യപാദ മത്സരത്തില്‍ പരിക്കുമൂലം വെല്ലുവിളിയായി നിൽക്കുന്ന ലിവർപൂളിന്‍റെ പ്രതിരോധം എങ്ങനെ ബയേണ്‍ മുന്നേറ്റനിരയെ ചെറുക്കും എന്നതിനെ ആശ്രയിച്ചാവും ലിവര്‍പൂളിന്‍റെസാധ്യതകൾ.
ലിവര്‍പൂള്‍ നിരയില്‍ വിലക്ക് കാരണം വാന്‍ ഡൈക് ഇന്ന് കളിക്കില്ല. അതോടൊപ്പം പരിക്ക് പൂർണമായും മാറാത്ത ലോവ്റനും കളിക്കാത്തത് ക്ലോപ്പിനു തലവേദനയാണ്. പരിക്ക് മൂലം ദീർഘകാലത്തേക്ക് കളത്തിനു പുറത്തായ ഗോമസിന്‍റെഅഭാവവും ലിവര്‍പൂളിനെബാധിക്കും. മാറ്റിപ്പിനൊപ്പംഫാബിഞ്ഞോയെ പ്രതിരോധ നിരയില്‍ ഇറക്കാനാണ് സാധ്യതകൾ.
എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് ഈ സീസണിൽ ബയേണിന്‍റെ തലവേദന. വമ്പൻ താരനിര തന്നെ ടീമിൽ ഉണ്ടെങ്കിലും കോവാച്ചിന്‍റെ കീഴിൽ മികച്ച പ്രകടനം കാഴ്ച്ചവക്കാൻ അവർക്ക് സാധിക്കുന്നില്ല. കൂടാതെ താരങ്ങളുടെ പരിക്കും, വിലക്കും പരിശീലകൻ കോവാച്ചിന്‍റെ തലവേദന കൂട്ടുന്നു. വിലക്ക് മൂലം മുള്ളറും പരിക്കിന്‍റെപിടിയിലുള്ള ബൊട്ടേങ്,റോബൻ,റിബറി എന്നിവരും ഇന്ന് ഇംഗ്ലീഷ് നിരക്കെതിരെ കളിക്കില്ല. 1981-ന് ശേഷം ആദ്യമായാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലിവര്‍പൂളും-ബയേണ്‍ തമ്മിൽ ഏറ്റുമുട്ടുന്നത്.