ബാഴ്‌സലോണ: നീണ്ട ഇടവേളക്ക് ശേഷം കളി തുടങ്ങുന്നത് ബാഴ്‌സലോണക്ക് ഗുണം ചെയ്യുമെന്ന് ലയണല്‍ മെസി. എന്നാല്‍ ലാലിഗയിലെ ഈ സീസണ്‍ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മെസി പറഞ്ഞു. ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ 58 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. റെയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 56 പോയിന്‍റാണ് റെയലിനുള്ളത്. സീസണില്‍ കളി തുടങ്ങിയ രീതിയില്‍ തന്നെയാണോ ബാഴ്‌സ കളി തുടരുകയെന്നത് പരിശോധിക്കണമെന്നും മെസി കൂട്ടിച്ചേർത്തു. താരങ്ങൾക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചു. പരിക്കില്‍ നിന്നും മുക്തനായി സുവാരസ് ടീമില്‍ തിരിച്ചെത്തുന്നതും ബാഴ്‌സക്ക് ഗുണം ചെയ്യുമെന്നും മെസി പറഞ്ഞു. ലാലിഗയിലെ വിവിധ ടീമുകളിലെ താരങ്ങൾ കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ചിരുന്നു. ലീഗിലെ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് താരങ്ങൾ പരിശീലന പരിപാടി ആരംഭിച്ചത്. ബാഴ്‌സലോണ താരങ്ങളെ കൊവിഡ് 19 ടെസ്റ്റിനും വിധേയരാക്കി. കൊവിഡ് 19 കാരണം മാർച്ച് 12ന് ശേഷം സ്‌പാനിഷ് ലാലിഗയില്‍ പന്തുരുണ്ടിട്ടില്ല. മഹാമാരി കാരണം സ്‌പെയിനില്‍ ഇതിനകം 27,000 പേരാണ് മരണമടഞ്ഞത്.
നീണ്ട ഇടവേള ബാഴ്‌സലോണക്ക് ഗുണം ചെയ്യും: മെസി
സ്‌പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ 58 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. അതേസമയം ലീഗിലെ മത്സരങ്ങൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ല