ന്യൂഡല്‍ഹി: അന്തരിച്ച ഫുട്‌ബോൾ താരം എസ്എസ് വസീമിന് ആദരാഞ്‌ജലി അർപ്പിച്ച് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍. മുന്‍ ദേശീയ താരമായ വസീം മെയ് 26-ാം തീയതിയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.
1976-ല്‍ മെർദേക്കാ കപ്പിലാണ് അദ്ദേഹം രാജ്യത്തിന് വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്. 1976 ഓഗസ്റ്റ് 10-ന് മലേഷ്യയിലെ ക്വാലാലംപൂരല്‍ വച്ചായിരുന്നു ടൂർണമെന്‍റ്. തുടർന്ന് അഞ്ച് തവണ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചു. പ്രസിഡന്‍റ്സ് ഗോൾഡന്‍ കപ്പിലും ഇന്‍ഡിപ്പെന്‍ഡന്‍സ് കപ്പിലും അദ്ദേഹം രാജ്യത്തിന് വേണ്ടി കളിച്ചു. ഇരു ടൂർണമെന്‍റുകളും 1976-ല്‍ കാബൂളില്‍ വെച്ചാണ് നടന്നത്. ആഭ്യന്തര ഫുട്‌ബോൾ ടൂർണമെന്‍റില്‍ 1971 മുതല്‍ 1980 വരെ ആന്ധ്രാപ്രദേശിന് വേണ്ടി സന്തോഷ് ട്രോഫി ടൂർണമെന്‍റില്‍ കളിച്ചു. 1976-ല്‍ ആന്ധ്രാപ്രദേശിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചു. 1962-ല്‍ ഇന്ത്യക്ക് ഏഷ്യന്‍ഗെയിംസ് ഫുട്‌ബോൾ മത്സരത്തില്‍ സ്വർണമെഡല്‍ നേടിക്കൊടുത്ത ടീമിന്‍റെ പരിശീലകന്‍ എസ്എ റഹീം അദ്ദേഹത്തിന്‍റെ പിതാവാണ്.