സില്‍ഹെറ്റ്: വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ തായ്‌ലന്‍ഡിന്‍ 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 148 റണ്‍സ് നേടിയത്. 28 പന്തില്‍ 42 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യന്‍ ടോപ് സ്‌കോറര്‍.
-
Innings Break!#TeamIndia post 148/6 on the board in the #AsiaCup2022 Semi-Final. 👏 👏 #INDvTHAI
— BCCI Women (@BCCIWomen) October 13, 2022 " class="align-text-top noRightClick twitterSection" data="
4️⃣2️⃣ for @TheShafaliVerma
3️⃣6️⃣ for Captain @ImHarmanpreet
Over to our bowlers now. 👍 👍
Scorecard ▶️ https://t.co/pmSDoClWJi pic.twitter.com/XDpjWK1KxO
">Innings Break!#TeamIndia post 148/6 on the board in the #AsiaCup2022 Semi-Final. 👏 👏 #INDvTHAI
— BCCI Women (@BCCIWomen) October 13, 2022
4️⃣2️⃣ for @TheShafaliVerma
3️⃣6️⃣ for Captain @ImHarmanpreet
Over to our bowlers now. 👍 👍
Scorecard ▶️ https://t.co/pmSDoClWJi pic.twitter.com/XDpjWK1KxOInnings Break!#TeamIndia post 148/6 on the board in the #AsiaCup2022 Semi-Final. 👏 👏 #INDvTHAI
— BCCI Women (@BCCIWomen) October 13, 2022
4️⃣2️⃣ for @TheShafaliVerma
3️⃣6️⃣ for Captain @ImHarmanpreet
Over to our bowlers now. 👍 👍
Scorecard ▶️ https://t.co/pmSDoClWJi pic.twitter.com/XDpjWK1KxO
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കായി സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 38 റൺസ് കൂട്ടിച്ചേര്‍ത്തു. നിര്‍ണായക മത്സരത്തില്‍ 14 പന്തില്‍ 13 റൺസ് കണ്ടെത്താനെ സമൃതി മന്ദാനയ്‌ക്ക് കഴിഞ്ഞുള്ളു. രണ്ടാം വിക്കറ്റില്‍ ജെര്‍മിയ റോഡ്രിഗസ് - ഷഫാലി വര്‍മ സഖ്യം ഇന്ത്യന്‍ സ്‌കോര്‍ അന്‍പത് കടത്തി.
-
Sornnarin Tippoch puts a halt to India’s high flying start, picking up 3 wickets in her 4 overs.
— AsianCricketCouncil (@ACCMedia1) October 13, 2022 " class="align-text-top noRightClick twitterSection" data="
Will her performance with the ball help Thailand 🇹🇭 grab a place in the finals of the #WomensAsiaCup 🏆?
We can’t wait to find out!#INDvTHAI #AsianCricketCouncil #ACC pic.twitter.com/61Nn2jSl9J
">Sornnarin Tippoch puts a halt to India’s high flying start, picking up 3 wickets in her 4 overs.
— AsianCricketCouncil (@ACCMedia1) October 13, 2022
Will her performance with the ball help Thailand 🇹🇭 grab a place in the finals of the #WomensAsiaCup 🏆?
We can’t wait to find out!#INDvTHAI #AsianCricketCouncil #ACC pic.twitter.com/61Nn2jSl9JSornnarin Tippoch puts a halt to India’s high flying start, picking up 3 wickets in her 4 overs.
— AsianCricketCouncil (@ACCMedia1) October 13, 2022
Will her performance with the ball help Thailand 🇹🇭 grab a place in the finals of the #WomensAsiaCup 🏆?
We can’t wait to find out!#INDvTHAI #AsianCricketCouncil #ACC pic.twitter.com/61Nn2jSl9J
പത്താം ഓവറില്‍ സ്‌കോര്‍ 67ല്‍ നില്‍ക്കെയാണ് ഷെഫാലി പുറത്തായത്. തുടര്‍ന്ന് ജെര്‍മിയയ്‌ക്കൊപ്പം ക്യാപ്‌ടന്‍ ഹര്‍മന്‍ പ്രീത് കൗര്‍ എത്തിയതോടെ 13ാം ഓവറിവല്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കണ്ടു. പിന്നാലെ പതിനാലം ഓവറില്‍ 26 പന്തില്‍ 27 റൺസ് നേടി ജെര്‍മിയ പുറത്തായി. റിച്ച ഘോഷ് (2), ദീപ്‌തി ശര്‍മ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
36 റണ്‍സായിരുന്നു ഹര്‍മന്‍ പ്രീതിന്‍റെ സമ്പാദ്യം. പൂജ വസ്ത്രകാര്‍ പുറത്താകാതെ 17 റണ്‍സ് നേടി. തായ്‌ലന്‍ഡിനായി സോര്‍നറിന്‍ തിപ്പോച്ച് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.