മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യക്കെതിരെ ലൈംഗിക പീഡന പരാതി. ദാവൂദ് ഇബ്രാഹിമിന്‍റെ സഹായിയെന്ന് പറയപ്പെടുന്നയാളുടെ ഭാര്യയാണ് ഹർദിക് ഉൾപ്പെടെ കായിക, രാഷ്ട്രീ മേഖലകളിലെ പ്രമുഖര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പരാതിക്കാരിയുടെ ഭര്‍ത്താവ്, മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ, കോൺഗ്രസ് നേതാവ് രാജീവ് ശുക്ല, പൃഥിരാജ് കോത്താരി എന്നിവർ പീഡിപ്പിച്ചുവെന്നാണ് മുംബൈ സാന്താക്രൂസ് പൊലീസ് സ്‌റ്റേഷനിൽ പരാതിയില്‍ പറയുന്നത്.
also read: ലോകകപ്പ് ക്വാളിഫയര്‍: ഉറുഗ്വെയ്‌ക്കെതിരെ അര്‍ജന്‍റീനയ്‌ക്ക് ജയം
പരാതി പൊലീസ് പരിശോധിച്ചു വരികയാണെന്നും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് വാര്‍ത്ത ഏജന്‍സികള്‍ക്ക് ഉറവിടങ്ങള്‍ നല്‍കുന്ന വിവരം. പരാതി ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.