ETV Bharat / sports

Suryakumar Yadav|'അത് സമ്മതിക്കാന്‍ യാതൊരു മടിയുമില്ല', ഏകദിനത്തിലെ പ്രകടനത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ് - രോഹിത് ശര്‍മ

ഏകദിനം തന്നെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ഫോര്‍മാറ്റെന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്.

WI vs IND  Suryakumar Yadav ODI record  Suryakumar Yadav  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ് ഏകദിന റെക്കോഡ്  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  രോഹിത് ശര്‍മ  Rohit Sharma
സൂര്യകുമാര്‍ യാദവ്
author img

By

Published : Aug 9, 2023, 7:01 PM IST

ഗയാന: ടി20യിലെ വമ്പന്‍ താരമാണെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ മോശം റെക്കോഡാണ് സൂര്യകുമാര്‍ യാദവിനുള്ളത്. തുടര്‍ച്ചയായി ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ വന്നതോടെ ഏകദിന ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാനും സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. താരത്തിന് ഇന്ത്യയുടെ ഏകദിന ടീമിന്‍റെ മധ്യനിരയില്‍ മുതല്‍ക്കൂട്ടാവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്‍റ്.

ഇതിന്‍റെ ഭാഗമായി ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയുടെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും സൂര്യയ്‌ക്ക് പ്ലേയിങ് ഇലവനില്‍ ഇടം കിട്ടിയിരുന്നു. എന്നാല്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നായി 78 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. പക്ഷെ, ടി20 പരമ്പരയിലേക്ക് എത്തിയപ്പോള്‍ സൂര്യ തന്‍റെ തനി ഗുണം കാണിച്ചു.

മൂന്നാം ടി20യില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായാണ് 32-കാരന്‍ കളം നിറഞ്ഞത്. ഇതിന് പിന്നാലെ ഏകദിനത്തിലെ തന്‍റെ പ്രകടനം വളരെ മോശമാണെന്ന് തുറന്ന് സമ്മതിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ലഭിക്കുന്ന അവസരങ്ങള്‍ ഉത്തരവാദിത്തമാക്കി മാറ്റാനും ടീമിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ബാറ്റ് ചെയ്യാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.

വ്യത്യസ്‌ത ഫോര്‍മാറ്റ്: "ഞങ്ങള്‍ ഏറെയും ടി20 മത്സരങ്ങളാണ് കളിക്കുന്നത്. അതിനാല്‍ തന്നെ കളിക്കുന്ന ഏകദിന മത്സരങ്ങളുടെ എണ്ണവും കുറവാണ്. എന്നെ സംബന്ധിച്ച് അതൊരു വെല്ലുവിളി നിറഞ്ഞ ഫോര്‍മാറ്റ് കൂടിയാണ്. നേരത്തെ തന്നെ വിക്കറ്റുകള്‍ നഷ്‌ടപ്പെടുകയാണെങ്കില്‍, ടെസ്റ്റിലേത് പോലെ സമയമെടുത്ത് നിലയുറപ്പിച്ച് വേണം കളിക്കാന്‍. അവസാനത്തിലേക്ക് എത്തുമ്പോള്‍ മാത്രമാണ് ടി20യിലേത് പോലെ ഒരു സമീപനം ആവശ്യമായിട്ടുള്ളത്"- സൂര്യ പറഞ്ഞു.

കണക്കുകള്‍ മോശം: "ഞാൻ എന്നോട് തന്നെ സത്യസന്ധനാവുകയാണെങ്കില്‍, ഏകദിനത്തിലെ എന്‍റെ പ്രകടനം വളരെ മോശമാണ്. അക്കാര്യം സമ്മതിക്കുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. ഇതിനകം തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. എപ്പോഴും നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തേണ്ടതുണ്ട്. കണക്കുകള്‍ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനം"-സൂര്യ വ്യക്തമാക്കി.

എന്‍റേതായ സമയമെടുക്കാം: "ഏകദിന ഫോര്‍മാറ്റില്‍ അധികം കളിക്കാത്തതുകൊണ്ട് തന്നെ, എനിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്ന് ചിന്തിക്കുകയും പരിശീലിക്കുകയും ചെയ്യുക എന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും എന്നോട് പറഞ്ഞിട്ടുള്ളത്. ഒരു ഇന്നിങ്‌സില്‍ ഞാന്‍ 45-50 പന്തുകൾ നേരിടണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ക്രീസില്‍ തുടരാന്‍ കഴിഞ്ഞാല്‍ എന്‍റേതായ ശൈലിയില്‍ എനിക്ക് കളിക്കാനാവുമെന്നും അവര്‍ പറഞ്ഞിരുന്നു.

അതിന് എന്‍റേതായ സമയമെടുക്കാം. അവസാന 10-15 ഓവറുകളിൽ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ഒരുപാട് ബോളുകള്‍ നേരിടണം. അതിനായി എന്തുചെയ്യാൻ കഴിയുമെന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. എനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഉത്തരവാദിത്തമാക്കി മാറ്റേണ്ടതുണ്ട്, ടീമിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ബാറ്റ് ചെയ്യണം"- സൂര്യകുമാര്‍ യാദവ് പറഞ്ഞു നിര്‍ത്തി.

ALSO READ: WI vs IND | 'ധോണി പോട്ടെ, സഞ്‌ജുവിനെയെങ്കിലും കണ്ട് പഠിക്കണം' ; ക്യാപ്റ്റന്‍ എങ്ങനെയാവണമെന്ന് ഹാര്‍ദിക്കിന് ക്ലാസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.