ETV Bharat / sports

ഇത് പ്രോട്ടീസ് തന്നെ, പച്ച വിട്ട് പിങ്ക് അണിഞ്ഞതെന്തിന് ; കാരണമറിയാം

Why South Africa Is Wearing Pink Jersey Against India : ഇന്ത്യയ്‌ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക പിങ്ക് ജഴ്‌സി ധരിച്ചതിന്‍റെ കാരണമറിയാം

South Africa vs India 1st ODI  Why South Africa Is Wearing Pink Jersey  South Africa in pink jersey  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ദക്ഷിണാഫ്രിക്ക പിങ്ക് ജഴ്‌സി  Aiden markram  എയ്‌ഡന്‍ മാര്‍ക്രം  South Africa in pink jersey Record  പിങ്ക് ജഴ്‌സി ദക്ഷിണാഫ്രിക്ക റെക്കോഡ്
Why South Africa Is Wearing Pink Jersey Against India
author img

By ETV Bharat Kerala Team

Published : Dec 17, 2023, 4:07 PM IST

ജൊഹാനസ്‌ബെര്‍ഗ്‌ : ഇന്ത്യയ്‌ക്ക് എതിരായ ആദ്യ ഏകദിനത്തിന് (South Africa vs India 1st ODI ) പിങ്കണിഞ്ഞാണ് ദക്ഷിണാഫ്രിക്കന്‍ ടീം കളത്തിലിറങ്ങിയത്. പരമ്പരാഗതമായി പച്ചയും മഞ്ഞയും ചേര്‍ന്ന ജഴ്‌സിയാണ് ദക്ഷിണാഫ്രിക്ക ഉപയോഗിക്കാറുള്ളത്. എന്നാല്‍ ജൊഹാനസ്‌ബെര്‍ഗിലെ നിറം മാറ്റം ആരാധകരില്‍ ചിലരെ ആശയക്കുഴപ്പത്തിലാക്കി.

യുവ നിരയുമായി കളിക്കുന്ന ഇരു ടീമുകളിലും പതിവ് മുഖങ്ങളില്‍ പലരേയും കാണാതിരുന്നതോടെ മത്സരം ഇന്ത്യയും പ്രോട്ടീസും തമ്മില്‍ തന്നെ അല്ലേയെന്ന് ഒരു വേള ആരാധകര്‍ ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ തങ്ങളുടെ പരമ്പരാഗത നിറം വ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ് പ്രോട്ടീസ് മാറ്റിപ്പിടിച്ചിരിക്കുന്നത് (Why South Africa Is Wearing Pink Jersey Against India).

സ്‌തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് പ്രോട്ടീസ് താരങ്ങള്‍ പിങ്ക് ജഴ്‌സി ധരിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്. പിങ്ക് നിറമണിഞ്ഞ് എത്താന്‍ നേരത്തെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആരാധകരോടും ആവശ്യപ്പെട്ടിരുന്നു. മത്സരത്തില്‍ നിന്നും ലഭിക്കുന്ന പണം സ്‌തനാർബുദവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കാണ് നല്‍കുക.

സ്തനാര്‍ബുദത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നത് തങ്ങളുടെ കര്‍ത്തവ്യമാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക സിഇഒ ഫോളെറ്റ്സ്‌കി മോസെകി പറഞ്ഞു. "സ്തനാർബുദത്തെക്കുറിച്ച് ക്രിക്കറ്റ് ആരാധകരില്‍ ഒരിക്കൽ കൂടി അവബോധം വളർത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സ്‌ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണ് സ്തനാര്‍ബുദം.

നേരത്തെ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്കും നല്ല ഫലത്തിനും ഇടയാക്കും. അതിനാല്‍ തന്നെ ഇതിനെതിരെ ആളുകളെ ബോധവാന്മാരാക്കുക എന്നത് തങ്ങളുടെ കര്‍ത്തവ്യമാണ്" - ക്രിക്കറ്റ് സൗത്താഫ്രിക്ക സിഇഒ ഫോളെറ്റ്സ്‌കി മോസെകി പറഞ്ഞു.

പിങ്ക് ജഴ്‌സിയില്‍ ഇതേവരെ ദക്ഷിണാഫ്രിക്ക 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. (South Africa in pink jersey) അതില്‍ ഒമ്പത് തവണയും വിജയം പിടിക്കാന്‍ ടീമിന് കഴിഞ്ഞിരുന്നു. 2015-ല്‍ പിങ്ക് ജഴ്‌സി അണിഞ്ഞ് വിന്‍ഡീസിനെതിരെ കളിക്കവെയാണ് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന എബി ഡിവില്ലിയേഴ്‌സ് 31 പന്തില്‍ സെഞ്ചുറിയടിച്ച് റെക്കോഡിട്ടത്.

ALSO READ: റിഷഭ് പന്ത് മടങ്ങി വരും, ഒരുങ്ങുന്നത് കപ്പടിക്കാന്‍ ; താരലേലത്തില്‍ ഇവരെ സ്വന്തമാക്കാന്‍ മുന്നിലുണ്ടാകും ഡല്‍ഹിയും

ഇന്ത്യ (പ്ലെയിങ് ഇലവൻ) : കെഎൽ രാഹുൽ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, അർഷ്‌ദീപ് സിങ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക (പ്ലെയിങ്‌ ഇലവൻ) : റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡസ്സൻ, ഐഡൻ മർക്രം Aiden markram (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, തബ്രൈസ് ഷംസി.

ALSO READ: വമ്പന്മാരെ നോട്ടമിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; താരലേലത്തില്‍ കോടികള്‍ എറിയാന്‍ ഓറഞ്ച് പട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.